World

ഒബാമയുടെ റെക്കോര്‍ഡ് തകര്‍ത്തു; ബൈഡന്‍ വൈറ്റ് ഹൗസിലെത്തുന്നത് 7.4 കോടിയിലേറെ വോട്ടുമായി

മുന്‍ പ്രസിഡന്റായ ബരാക് ഒബാമയുടെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു ബൈഡന്റെ മുന്നേറ്റം. 7.4 കോടിയിലേറെ വോട്ടുകളാണ് ബൈഡന്റെ പെട്ടിയില്‍ വീണത്.

ഒബാമയുടെ റെക്കോര്‍ഡ് തകര്‍ത്തു; ബൈഡന്‍ വൈറ്റ് ഹൗസിലെത്തുന്നത് 7.4 കോടിയിലേറെ വോട്ടുമായി
X

ന്യൂയോര്‍ക്ക്: അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത് റെക്കോര്‍ഡ് വോട്ടുകളുടെ പിന്‍ബലത്തില്‍. അമേരിക്കന്‍ ചരിത്രത്തില്‍ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാര്‍ഥിയേക്കാളും ഉയര്‍ന്ന വോട്ടാണ് ബൈഡന് ലഭിച്ചിരിക്കുന്നത്. മുന്‍ പ്രസിഡന്റായ ബരാക് ഒബാമയുടെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു ബൈഡന്റെ മുന്നേറ്റം. 7.4 കോടിയിലേറെ വോട്ടുകളാണ് ബൈഡന്റെ പെട്ടിയില്‍ വീണത്.

2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളെന്ന റെക്കോര്‍ഡാണ് ട്രംപിനെതിരേയുള്ള കടുത്ത പോരാട്ടത്തില്‍ ബൈഡന്‍ മറികടന്നത്. 7,44,46,452 (ആകെ 50.5 ശതമാനം) വോട്ടുകളാണ് ബൈഡനുള്ളത്. ഒബാമയേക്കാള്‍ അഞ്ചുകോടിയോളം കൂടുതല്‍ വോട്ടുകള്‍ സ്വന്തമാക്കാനും ബൈഡന് സാധിച്ചു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടുചെയ്ത തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. അതുകൊണ്ടുതന്നെ ഒബാമയുടെ റെക്കോര്‍ഡ് ട്രംപും ഭേദിച്ചു. ശനിയാഴ്ച രാവിലെ വരെ 70,294,341 വോട്ടുകളാണ് (47.7%) ട്രംപിന് ലഭിച്ചത്.

റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ നാലുകോടിയോളം വോട്ടുകളാണ് ബൈഡന്‍ നേടിയത്. 7.05 കോടി വോട്ടാണ് ട്രംപ് ഇതുവരെ നേടിയത്. പലയിടങ്ങളിലും വോട്ടെണ്ണല്‍ ഇപ്പോഴും പുരോഗമിക്കുന്നതിനാല്‍ ബൈഡന്റെ ലീഡ് ഇനിയും വര്‍ധിക്കാനാണ് സാധ്യത. നിര്‍ണായകമായ പെന്‍സില്‍വാനിയ കൂടി നേടിയതോടെ 273 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ ഉറപ്പിച്ചാണ് ബൈഡന്‍ വിജയരഥം കയറിയത്.

Next Story

RELATED STORIES

Share it