'സ്റ്റാര്‍ വാര്‍സ്' സീരീസ് താരം ജെറിമി ബുല്ലോച്ച് അന്തരിച്ചു
പാര്‍ക്കിസണ്‍സ് രോഗബാധിതനായ ജെറിമി ബുല്ലോച്ച തെക്കന്‍ ലണ്ടനിലെ ടൂട്ടിങ്ങിലുള്ള സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ലണ്ടന്‍: പ്രശസ്ത നടനും സ്റ്റാര്‍ വാര്‍സ് സീരീസിലെ താരവുമായ ജെറിമി ബുല്ലോച്ച് (75) അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പാര്‍ക്കിസണ്‍സ് രോഗബാധിതനായ ജെറിമി ബുല്ലോച്ച തെക്കന്‍ ലണ്ടനിലെ ടൂട്ടിങ്ങിലുള്ള സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സ്റ്റാര്‍ വാര്‍സ് സീരീസില്‍ ബോബ ഫെറ്റിന്റെ വില്ലന്‍ വേഷമാണ് ജെറിമിയെ പ്രശസ്തനാക്കിയത്. 17ാം വയസില്‍ സമ്മര്‍ ഹോളിഡെ എന്ന സിനിമയിലൂടെയാണ് ജെറിമ ശ്രദ്ധിക്കപ്പെടുന്ന താരമായത്.
അദ്ദേഹം 1983 ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രമായ ഒക്ടോപസിയിലും വേഷമിട്ടു. 'ദി എംബയര്‍ സ്‌ട്രൈക്ക് ബാക്ക്', 'റിട്ടേണ്‍ ഓഫ് ദി ജെഡി' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ന് നമുക്ക് ഏറ്റവും മികച്ച വേട്ടക്കാരനെ നഷ്ടപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ട്വിറ്ററില്‍ കുറിച്ചു. നല്ല നടനായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് ഭാഗ്യമാണെന്നും വിയോഗം വലിയൊരു നഷ്ടമാണെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT