World

ക​ട​ലി​ല്‍ മു​ങ്ങി​മ​രി​ക്കാ​ന്‍ പോ​കു​ന്ന അ​ഭ​യാ​ര്‍ഥി​ക​ളെ ര​ക്ഷി​ച്ചാ​ല്‍ പിഴ; കു​ടി​യേ​റ്റ നി​യ​മം ക​ടു​പ്പി​ച്ച് ഇറ്റലി​​

ക​ട​ലി​ല്‍ മു​ങ്ങി​മ​രി​ക്കാ​ന്‍ പോ​കു​ന്ന അ​ഭ​യാ​ര്‍ഥി​ക​ളെ ര​ക്ഷി​ച്ചാ​ല്‍ പിഴ; കു​ടി​യേ​റ്റ നി​യ​മം ക​ടു​പ്പി​ച്ച് ഇറ്റലി​​
X

റോം: ​കു​ടി​യേ​റ്റ നി​യ​മം ക​ടു​പ്പി​ച്ച് ഇറ്റലി​​. ക​ട​ലി​ല്‍ മു​ങ്ങി​മ​രി​ക്കാ​ന്‍ പോ​കു​ന്ന അ​ഭ​യാ​ര്‍ഥി​ക​ളെ ര​ക്ഷി​ച്ചാ​ല്‍ ഏ​ക​ദേ​ശം 7.90 കോ​ടി രൂ​പ വ​രെ പി​ഴ​യും ത​ട​വു​ശി​ക്ഷ​യും ല​ഭി​ക്കു​ന്ന പ്ര​മേ​യം​ ഇ​റ്റാ​ലി​യ​ന്‍ സെ​ന​റ്റ് പാ​സാ​ക്കി. പ്ര​സി​ഡ​ന്റ് സെ​ര്‍ജി​യോ മാ​റ്റ​രെ​ല്ല ഒ​പ്പു​വെ​ച്ചാ​ല്‍ ഇ​ത്​ നി​യ​മ​മാ​കും. ഇ​റ്റ​ലി​യു​ടെ നീ​ക്ക​ത്തി​ല്‍ യുഎ​ന്‍ അ​ഭ​യാ​ര്‍ഥി ഏ​ജ​ന്‍സി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി മാ​ത്യു സാ​ല്‍വി​നി കൊ​ണ്ടു​വ​ന്ന പ്ര​മേ​യം 57നെ​തി​രെ 160 വോ​ട്ടു​ക​ള്‍ക്കാ​ണു വി​ജ​യി​ച്ച​ത്. ആ​ഭ്യ​ന്ത​ര സം​ഘ​ര്‍ഷം നി​റ​ഞ്ഞ ആ​ഫ്രി​ക്ക​ന്‍, പ​ശ്ചി​മേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​രാ​ണ് മെ‍ഡിറ്ററേനിയൻ കടൽ വഴി യൂ​റോ​പ്പി​ലേ​ക്ക് കു​ടി​യേ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

Next Story

RELATED STORIES

Share it