World

ഇന്തോനീസ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നിയമനിര്‍മാണ സഭയിലേക്കുള്ള പ്രതിനിധികള്‍ തുടങ്ങി അഞ്ച് വോട്ടുകള്‍ ഒരാള്‍ക്ക് ചെയ്യാം. വോട്ടെണ്ണല്‍ ഇന്ന് തന്നെ പൂര്‍ത്തിയാകും.

ഇന്തോനീസ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു
X
ജകാര്‍ത്ത: ഇന്തോനീസ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു. ലോകത്ത് തന്നെ ഒറ്റഘട്ടത്തില്‍ രാജ്യം മുഴുവന്‍ പോളിങ് പൂര്‍ത്തിയാകുന്ന ഏറ്റവും വലിയ പ്രസിഡന്റ്ഷ്യല്‍ തിരഞ്ഞെടുപ്പാണ് ഇന്തോനീസ്യയിലേത്. നിലവിലെ പ്രസിഡന്റ് ജോകോ വിദോദോയും റിട്ടേര്‍ഡ് ജനറല്‍ പ്രഭോവോ സുബിയന്റോയും തമ്മിലാണ് കടുത്ത മല്‍സരം നടക്കുന്നത്. മൗറൂഫ് അമീന്‍, സാന്റിയാഗോ ഉനോ എന്നിവരാണ് മറ്റു പ്രധാന സ്ഥാനാര്‍ഥികള്‍.


പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നിയമനിര്‍മാണ സഭയിലേക്കുള്ള പ്രതിനിധികള്‍ തുടങ്ങി അഞ്ച് വോട്ടുകള്‍ ഒരാള്‍ക്ക് ചെയ്യാം. വോട്ടെണ്ണല്‍ ഇന്ന് തന്നെ പൂര്‍ത്തിയാകും. ഫല പ്രഖ്യാപനം മെയിലാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് ഇന്തോനീസ്യയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.







Next Story

RELATED STORIES

Share it