World

സഹപാഠിയെ കൊന്ന് രക്തം കുടിച്ചു; വ്യാജ ഡോക്ടര്‍ 10 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

കോണ്‍ഡ്രാഷിന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമാണുള്ളത്

സഹപാഠിയെ കൊന്ന് രക്തം കുടിച്ചു; വ്യാജ ഡോക്ടര്‍ 10 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
X

മോസ്‌കോ: സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചയാളെ കൊലപ്പെടിത്തി രക്തം കുടിച്ച വ്യാജ ഡോക്്ടര്‍ ഒരു ദശകത്തിനു ശേഷം അറസ്റ്റില്‍. റഷ്യക്കാരനായ ബോറിസ് കോണ്‍ഡ്രാഷിനെ(36)യാണ് പിടികൂടിയത്. ചെലിയ ബിന്‍സ്‌കിലെ യൂറല്‍സ് സിറ്റിയില്‍ ഒരു ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനു പിടിയിലായത്. 1998ല്‍ 16കാരനായ സഹപാഠിയെ ശരീരം മുറിച്ച് ക്രൂരമായി കൊലപ്പെടുത്തുകയും ശേഷം രക്തം കുടിക്കുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. താന്‍ രക്തദാഹിയാണെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. 2000 ആഗസ്റ്റില്‍ ഹോമിസിഡല്‍ സ്‌കീസോഫ്രീനിയ രോഗനിര്‍ണയത്തിനു ശേഷം കോണ്ട്രാഷിന് മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു ദശകത്തിനു ശേഷമാണ് ഇയാള്‍ ആശുപത്രി വിട്ടത്. പിന്നീട് കോണ്‍ഡ്രാഷിന്‍ ഷെലിബിന്‍സ്‌കിലെ സിറ്റി ഹോസ്പിറ്റലിലാണ് ഡോക്ടറായി ജോലിക്കു കയറിയത്. മദ്യപാനവും പുകവലിയും ഒഴിവാക്കാനുള്ള പരിശീലനവും ബോധവല്‍ക്കരണവും നല്‍കുന്ന ജോലിയാണു നല്‍കിയിരുന്നതെന്ന് ആശുപത്രിയിലെ ആരോഗ്യവിഭാഗം മേധാവി നഥാലിയ ഗോര്‍ലോവ പറഞ്ഞു. ജോലിയില്‍ തന്റെ മുന്‍പരിചയം തെളിയിക്കുന്ന രേഖകള്‍ നഷ്ടപ്പെട്ടെന്നു പറഞ്ഞ അദ്ദേഹം തന്റെ ജോലിയില്‍ അസ്വാഭാവികതയൊന്നും കാട്ടിയില്ല. ഇതിനു ശേഷം ഒരു മാനസികാരോഗ്യ വിദഗ്ധന്‍ ഇദ്ദേഹത്തെ പരിശോധിക്കുകയും തടഞ്ഞുവയ്ക്കുകയുമായിരുന്നു. ആശുപത്രി അധികൃതര്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. ഞാനോ മാതാവോ സഹോദരന്‍ ഡോക്ടറായി ജോലി ചെയ്യുന്ന കാര്യം അറിയില്ലെന്നാണ് ഇയാളുടെ സഹോദരിയായ ഡോക്ടര്‍ പറഞ്ഞത്. കോണ്‍ഡ്രാഷിന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമാണുള്ളത്. എന്നാല്‍, പൊതുവെ ആരെയും ശല്യം ചെയ്യാറില്ലെന്നും മെഡിക്കല്‍ രംഗത്തെ കുറിച്ച് സഹോദരന് അന്തവിശ്വാസമുണ്ടെന്നും സഹോദരി പറഞ്ഞു.




Next Story

RELATED STORIES

Share it