World

ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കല്‍; മൊറോക്കോയ്‌ക്കെതിരേ ഹമാസ്

ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കല്‍; മൊറോക്കോയ്‌ക്കെതിരേ ഹമാസ്
X

ഗസ: അധിനിവേശ രാഷ്ട്രമായ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന മൊറോക്കന്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധവുമായി ഹമാസ്. ഫലസ്തീന്‍, ജെറുസലേം, അഖ്‌സാ പള്ളി എന്നിവയെ പിന്തുണയ്ക്കുന്ന മൊറോക്കന്‍ ജനതയുടെ നിലപാടിനെതിരാണ് നീക്കമെന്ന് ഹമാസ് വ്യക്തമാക്കി. ഫലസ്തീന്‍ ജനതയുടെയും അവരുടെ ദേശീയ താല്‍പര്യത്തിന്റെയും ഇസ്രായേല്‍ അധിനിവേശത്തിനെതിരായതുമായ ചരിത്രപരമായ നിലപാടില്‍ നിന്നുള്ള അട്ടിമറിയാണിതെന്നും ഹമാസ് വ്യാഴാഴ്ച പുറത്തിറക്കി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഇപ്പോഴത്തെ ഇടപാടിനെയും അറബ് മേഖലയിലെ മറ്റു രാഷ്ട്രങ്ങളുടെ ഇസ്രായേല്‍ ബന്ധത്തെയും കരാറുകളെയും നിരസിക്കാനും സാഹചര്യങ്ങളും പ്രലോഭനങ്ങളും കണക്കിലെടുക്കാതെ ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്നത് തുടരാനും മൊറോക്കന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചു. സയണിസ്റ്റ് ശത്രു മാരകമായ കാന്‍സറാണ്. അതിന് ആര്‍ക്കും ഒരു നന്മയും ചെയ്യാന്‍ കഴിയില്ല. എല്ലാ രാജ്യങ്ങളും ഒരു സയണിസ്റ്റിനെ അവരുടെ മണ്ണിലേക്ക് കാലെടുത്തുവയ്ക്കാന്‍ അനുവദിച്ച ദിവസത്തില്‍ ഖേദിക്കുന്നതായും ഹമാസ് പറഞ്ഞു.

Hamas condemns Morocco's normalization deal with Israel

Next Story

RELATED STORIES

Share it