World

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍, ദി ക്രൗണ്‍ സീരീസിന് നാല് പുരസ്‌കാരങ്ങള്‍

മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഐ കെയര്‍ എ ലോട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട് പൈക്ക് സ്വന്തമാക്കി.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍, ദി ക്രൗണ്‍ സീരീസിന് നാല് പുരസ്‌കാരങ്ങള്‍
X

ന്യൂഡല്‍ഹി: 78ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച നടന്‍ ചാഡ്‌വിക് ബോസ്മാനെ തിരഞ്ഞെടുത്തു. മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം എന്ന നാടകത്തിലെ അഭിനയമാണ് ബോസ്മാനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

കഴിഞ്ഞവര്‍ഷം കാന്‍സര്‍ ബാധിച്ച് മരണപ്പെട്ട 43കാരനായ ബോസ്മാന് മരണാനന്തര അവാര്‍ഡായാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്. മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഐ കെയര്‍ എ ലോട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട് പൈക്ക് സ്വന്തമാക്കി.

ടെലിവിഷന്‍ വിഭാഗത്തില്‍ ദി ക്രൗണ്‍ നാല് പുരസ്‌കാരങ്ങള്‍ നേടി. മികച്ച സീരീസ്, മികച്ച നടി, മികച്ച നടന്‍, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ഫെബ്രുവരി 3 നാണ് ഗോള്‍ഡന്‍ ഗ്ലോബിലേക്കുള്ള നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചത്.

വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരത്തിന് അര്‍ഹരായവര്‍

മികച്ച ചിത്രം (ഡ്രാമ): നൊമാദ്‌ലാന്‍ഡ്

മികച്ച ചിത്രം (മ്യൂസിക്കല്‍/ കോമഡി): ബൊരാത് സബ്‌സീക്വന്റ് മൂവീ ഫിലിം

മികച്ച നടന്‍ (ഡ്രാമ): ചാഡ്‌വിക് ബോസ്മാന്‍ (മരണാനന്തര പുരസ്‌കാരം, ചിത്രം മാ റൈനീസ് ബ്ലാക്ക് ബോട്ടം)

മികച്ച നടി (ഡ്രാമ): ആഡ്രാ ഡേ (ദി യൂനൈറ്റഡ് സ്‌റ്റേറ്റസ് വേഴ്‌സസ് ബില്ലി ഹോളിഡേ)

മികച്ച നടി (മ്യൂസിക്കല്‍/ കോമഡി വിഭാഗം): റോസ്മുണ്ട് പൈക്ക് (ഐ കെയര്‍ എ ലോട്ട്)

മികച്ച നടന്‍ മ്യൂസിക്കല്‍/ കോമഡി വിഭാഗം): സാച്ച ബാറോണ്‍ കൊഹന്‍ (ബാരാത് സബ്‌സീക്വന്റ് മൂവീ ഫിലിം)

മികച്ച സംവിധായകന്‍: ചോലെ സാവോ (നൊമാദ്‌ലാന്‍ഡ്)

മികച്ച സഹനടി ജോടി ഫോസ്റ്റര്‍ (ദ മൗറീഷ്യന്‍)

മികച്ച സഹനടന്‍: ഡാനിയേല്‍ കലുയ്യ (ജൂഡാസ് ആന്റ ദ ബ്ലാക്ക് മിശിഹ)

മികച്ച തിരക്കഥകൃത്ത്: ആരോണ്‍ സോര്‍ക്കിന്‍ (ദ ട്രയല്‍ ഓഫ് ദി ഷിക്കാഗോ)

മികച്ച വിദേശ ചിത്രം: മിനാരി (അമേരിക്ക)

മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം: സോള്‍

മികച്ച ഓറിജിനല്‍ സ്‌കോര്‍: സാള്‍

മികച്ച ഓറിജിനല്‍ സോങ്: സീന്‍ (ദ ലൈഫ് അഹെഡ്)

ടെലിവിഷന്‍ വിഭാഗം

മികച്ച ടെലിവിഷന്‍ സീരീസ് (ഡ്രാമ): ദി ക്രൗണ്‍

മികച്ച നടി (ഡ്രാമ): എമ്മ കോറിന്‍ (ദി ക്രൗണ്‍)

മികച്ച നടന്‍ (ഡ്രാമ): ജോഷ്വാ കോണര്‍ (ദി ക്രൗണ്‍)

മികച്ച സഹനടി (ഡ്രാമ): ഗില്ലന്‍ ആന്‍ഡേഴ്‌സണ്‍ (ദി ക്രൗണ്‍)

മികച്ച സഹനടന്‍ (ഡ്രാമ): ജോണ്‍ ബൊയേഗ (സ്‌മോള്‍ ആക്‌സ്)

മികച്ച ടെലിവിഷന്‍ സീരീസ് (മ്യൂസിക്കല്‍/കോമഡി): ഷിറ്റ്‌സ് ക്രീക്ക്

മികച്ച നടി (മ്യൂസിക്കല്‍/ കോമഡി): കാതറിന്‍ ഓഹാര (ഷിറ്റ്‌സ് ക്രീക്ക്)

മികച്ച നടന്‍ (മ്യൂസിക്കല്‍/ കോമഡി): ജാസണ്‍ സുഡെകിസ് (ടെഡ് ലാസ്സോ)

മികച്ച ലിമിറ്റഡ് സീരീസ്: ദി ക്യൂന്‍സ് ഗാംബിറ്റ്

മികച്ച നടി (ലിമിറ്റഡ് സീരീസ്): അന്‍യാ ടെയ്‌ലര്‍ ഡോയ് (ക്യൂന്‍സ് ഗാംബിറ്റ്)

മികച്ച നടന്‍ (ലിമിറ്റഡ് സീരീസ്): മാര്‍ക്ക് റഫല്ലോ ഐ നോ ദിസ് ഈസ് മച്ച് ട്രൂ

Next Story

RELATED STORIES

Share it