ഒരു പഴം തിന്നാലോ...?; വില 71460 ഇന്ത്യന്‍ രൂപ...!
ഇന്തോനീസ്യയിലെ ഒരാളുടെ ഒരു ശരാശരി മാസവരുമാനത്തിന്റെ മൂന്നിരട്ടിയോളമാണ് അതിന്റെ വില
ജക്കാര്‍ത്ത: നാട്ടിന്‍പുറങ്ങളിലെ കടയില്‍ കയറി ഒരു പഴം തിന്നുന്നതു പോലെ ഇത് തിന്നേക്കരുത്. അറിയാതെ അങ്ങനെ സംഭവിച്ചാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം മതിയാവില്ല കടക്കാരനു കൊടുക്കാന്‍. കാരണം ദുരിയാന്‍ എന്ന പഴത്തിന്റെ പുതിയ സങ്കരയിനമായ ജെ-ക്യൂന്‍ എന്ന പഴത്തിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടിപ്പോവും. 71460 ഇന്ത്യന്‍ രൂപ അതായത് 1000 ഡോളര്‍. രുചിയേറെയുള്ള പഴം ഇന്തോനീസ്യയിലെ ജാവയിലുള്ള പ്ലാസ ഏഷ്യ ഷോപ്പിങ് സെന്ററിലാണ് വില്‍പനയ്ക്കുള്ളത്. യോഗ്യകര്‍ത്തായിലെ ഇന്തോനീസ്യന്‍ ഇസ്‌ലാമിക് സര്‍വകലാശാലയലില്‍ സൈക്കോളജി പഠിക്കുന്ന അക്കയാണ് ഇത് വികസിപ്പിച്ചത്. ഒരു മരത്തില്‍ 20 പഴം മാത്രമേ ഉണ്ടാവൂ. അതിനാല്‍ തന്റെ ബ്രീഡിന് നല്ല ആവശ്യക്കാരുണ്ടെന്ന്അക്ക പറയുന്നു. ഈ പഴം കഴിക്കണമെന്ന് ഏതെങ്കിലും ഒരു ഇന്തോനീസ്യക്കാരന്‍ വിചാരിച്ചാലും അല്‍പമൊന്ന് ബുദ്ധിമുട്ടും. ഇന്തോനീസ്യയിലെ ഒരാളുടെ ഒരു ശരാശരി മാസവരുമാനത്തിന്റെ മൂന്നിരട്ടിയോളമാണ് അതിന്റെ വിലയെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും പഴം തിന്നാന്‍ കൊതിയുണ്ടെങ്കിലും പോക്കറ്റ് നോക്കി നെടുവീര്‍പ്പിടുന്ന നിരവധി പേര്‍ സോഷ്യല്‍മീഡിയയിലൂടെ വിവരമറിഞ്ഞ് രാജകീയ പഴത്തിനൊപ്പം നിന്ന് സെല്‍ഫിയെടുത്താണ് മടങ്ങുന്നത്.
RELATED STORIES
ചാര ഏജന്‍സികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം; ആര്‍ടിയെ...
17 Sep 2024 9:38 AM GMTചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMT