ഡ്രോണ്‍ തകര്‍ത്ത നടപടി; ഇറാന്‍ ചെയ്തത് വലിയ തെറ്റെന്ന് ട്രംപ്
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കന്‍ ഡ്രോണ്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന ഇറാന്റെ ആരോപണം അമേരിക്ക നിഷേധിച്ചു.

X
MTP20 Jun 2019 8:10 PM GMT
വാഷിംഗ്ടണ്‍: അമേരിക്കന്‍ ഡ്രോണ്‍ തകര്‍ത്ത ഇറാന്റെ നടപടി വലിയ തെറ്റെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കന്‍ ഡ്രോണ്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന ഇറാന്റെ ആരോപണം അമേരിക്ക നിഷേധിച്ചു.
Iran made a very big mistake!
— Donald J. Trump (@realDonaldTrump) June 20, 2019
വ്യോമാതിര്‍ത്തി കടന്ന നിരീക്ഷക ഡ്രോണ്‍ മിസൈലുപയോഗിച്ച് തകര്‍ത്തെന്ന ഇറാന്റെ വെളിപ്പെടുത്തല്‍ ആദ്യം അമേരിക്ക നിഷേധിച്ചിരുന്നു. പിന്നീട് സംഭവം സ്ഥിരീകരിച്ച അമേരിക്കന്‍ സൈന്യം പ്രകോപനമൊന്നുമില്ലാത്ത ആക്രമണമാണെന്ന് പ്രതികരിച്ചു. അമേരിക്കക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നായിരുന്നു ഇറാന്റെ പ്രതികരണം. പുതിയ സംഭവത്തോടെ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ മൂര്‍ഛിച്ചിട്ടുണ്ട്.
Next Story