World

ദിവസേന മഞ്ഞള്‍ സപ്ലിമെന്റ് കഴിച്ച് കരള്‍ തകരാറിലായി; യുഎസില്‍ മധ്യവയസ്‌ക ആശുപത്രിയില്‍

ദിവസേന മഞ്ഞള്‍ സപ്ലിമെന്റ് കഴിച്ച് കരള്‍ തകരാറിലായി; യുഎസില്‍ മധ്യവയസ്‌ക ആശുപത്രിയില്‍
X

ടെക്‌സസ്: മഞ്ഞള്‍ സപ്ലിമെന്റിന്റെ ഉപയോഗം കൂടുതല്‍ ആയതിനെ തുടര്‍ന്ന് യു എസില്‍ മധ്യവയസ്‌കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞള്‍ സപ്ലിമെന്റുകള്‍ അമിതമായതിനെ തുടര്‍ന്ന് കരള്‍ തകരാറിലായാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 70ശതമാനത്തോളം കരളിന്റെ പ്രവര്‍ത്തനം തകരാറിലായി. ശരീര വീക്കം, സന്ധി വേദന എന്നിവയ്ക്ക് ശമനത്തിന് വേണ്ടിയാണ് സ്ത്രീ മഞ്ഞള്‍ സപ്ലിമെന്റ് കഴിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ഡോക്ടര്‍ തന്ന ഉപദേശപ്രകാരമാണ് ഇവര്‍ മഞ്ഞള്‍ സപ്ലിമെന്റ് സ്ഥിരമായി കഴിച്ചത്. എന്നാല്‍ വയറുവേദന, ചര്‍ദ്ധി, ക്ഷീണം എന്നിവ ബാധിക്കുകയായിരുന്നു. കരള്‍ മാറ്റിവയ്‌ക്കേണ്ട അവസ്ഥയിലാണ് സ്ത്രീ ഉള്ളതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ക്ക് പേരുകേട്ട മഞ്ഞള്‍, അസംസ്‌കൃത രൂപത്തില്‍ ഭക്ഷണത്തില്‍ ചേര്‍ക്കുമ്പോള്‍ സുരക്ഷിതമാണ്, കൂടാതെ 1.5 മുതല്‍ 3 ഗ്രാം വരെ കവിയരുത്, ഇത് പ്രതിദിനം ഏകദേശം അര മുതല്‍ ഒരു ടീസ്പൂണ്‍ വരെയാണ്. കരളിന്റെ ആരോഗ്യത്തിന് വിട്ടുവീഴ്ച ചെയ്യാതെ തന്നെ അതിന്റെ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കാന്‍ ഭക്ഷണ മഞ്ഞള്‍ മതിയാകും.

ഒരു സാധാരണ മുതിര്‍ന്ന വ്യക്തിക്ക്, പ്രതിദിനം 500 മുതല്‍ 2000 മില്ലിഗ്രാം വരെ കുര്‍ക്കുമിന്‍ സപ്ലിമെന്റ് രൂപത്തില്‍ സുരക്ഷിതമാണെന്ന് റിപോര്‍ട്ടുണ്ട്.





Next Story

RELATED STORIES

Share it