World

ലോകത്ത് കൊവിഡ് രോഗികള്‍ 76 ലക്ഷത്തിലേക്ക്; വൈറസ് ബാധിതരുടെ എണ്ണത്തില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ നാലാമത്

24 മണിക്കൂറിനിടെ 1,36,757 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,951 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 4,23,844 ആയി ഉയര്‍ന്നു.

ലോകത്ത് കൊവിഡ് രോഗികള്‍ 76 ലക്ഷത്തിലേക്ക്; വൈറസ് ബാധിതരുടെ എണ്ണത്തില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ നാലാമത്
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക് കടക്കുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോകത്ത് ഇതുവരെ 75,97,341 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 1,36,757 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,951 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 4,23,844 ആയി ഉയര്‍ന്നു. 38,41,537 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 33,31,960 പേരാണ് രോഗം പിടിപെട്ട് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 53,903 പേരുടെ നില ഗുരുതരവുമാണ്. കൊവിഡ് രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ ബ്രിട്ടനെയും മറികടന്ന് ഇന്ത്യ നാലാമതെത്തി. വ്യാഴാഴ്ച ഇതാദ്യമായി ഇന്ത്യയില്‍ 11,128 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തതായാണ് റിപോര്‍ട്ട്.

394 മരണവുമുണ്ടായി. 2,98,283 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 8,501 പേരാണ് മരണപ്പെട്ടത്. 1,46,972 പേര്‍ക്ക് രോഗം ഭേദമായി. 1,42,810 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 8,944 പേരുടെ നില ഗുരുതരമാണ്. നേരത്തെ ലോകത്തെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ 10ന് മുകളിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. 10ാം സ്ഥാനത്തുനിന്ന് വെറും 14 ദിവസം കൊണ്ടാണ് ഇന്ത്യ നാലാം സ്ഥാനത്തായത്. ഒടുവിലത്തെ റിപോര്‍ട്ടുപ്രകാരം ബ്രിട്ടനില്‍ 2,91,409 പേരാണ് കൊവിഡ് ബാധിതര്‍. 41,279 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 516 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അമേരിക്കയിലാണ് രോഗബാധിതര്‍ കൂടുതലായുള്ളത്.

20,89,701 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1,16,034 പേരാണ് മരണപ്പെട്ടത്. 8,16,086 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 11,57,581 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 16,827 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇപ്രകാരമാണ്. രോഗികളുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ബ്രസീല്‍- 8,05,649 (41,058), റഷ്യ- 5,02,436 (6,532), സ്‌പെയിന്‍- 2,89,787 (27,136), ഇറ്റലി- 2,36,142 (34,167), പെറു- 2,14,788 (6,109), ജര്‍മനി- 1,86,795 (8,851), ഇറാന്‍- 1,80,156 (8,584) എന്നിവയാണ് ഇന്ത്യയെക്കാള്‍ കൂടുതല്‍ രോഗികളുള്ള രാജ്യങ്ങള്‍.

Next Story

RELATED STORIES

Share it