World

ലോകത്ത് കൊവിഡ് ഭീതിയൊഴിയുന്നില്ല; ആകെ വൈറസ് ബാധിതര്‍ 3.67 കോടിയായി; 24 മണിക്കൂറിനിടെ മൂന്നരലക്ഷം പുതിയ രോഗികള്‍

6,424 പേരാണ് ഒറ്റദിവസം മരണപ്പെട്ടത്. ഇതുവരെ 10,66,860 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുന്നുണ്ട്. 2,76,71,442 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

ലോകത്ത് കൊവിഡ് ഭീതിയൊഴിയുന്നില്ല; ആകെ വൈറസ് ബാധിതര്‍ 3.67 കോടിയായി; 24 മണിക്കൂറിനിടെ മൂന്നരലക്ഷം പുതിയ രോഗികള്‍
X

വാഷിങ്ടണ്‍: ലോകത്ത് മഹാമാരിയായി പടര്‍ന്നുപിടിച്ച കൊവിഡ് ബാധ ശമനമില്ലാതെ തുടരുന്നു. ഓരോ ദിവസം കഴിയുന്തോറും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി മൂന്നരലക്ഷം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,67,55,338 ആയി ഉയര്‍ന്നു. 6,424 പേരാണ് ഒറ്റദിവസം മരണപ്പെട്ടത്. ഇതുവരെ 10,66,860 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുന്നുണ്ട്. 2,76,71,442 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

80,17,036 പേര്‍ ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 67,945 പേരുടെ നില ഗുരുതരവുമാണ്. പ്രതിദിന രോഗികള്‍ കൂടുതലായുള്ളത് ഇന്ത്യയിലാണ്. 70,824 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 56,652 പേര്‍ക്കും ബ്രസീലില്‍ 27,182 പേര്‍ക്കും വൈറസ് പിടിപെട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, സ്‌പെയിന്‍, അര്‍ജന്റീന, പെറു, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധ കൂടുതലായുള്ളത്.

ഫ്രാന്‍സ്, യുകെ, ഇറാന്‍, ചിലി, ഇറാഖ്, ബംഗ്ലാദേശ്, ഇറ്റലി, സൗദി അറേബ്യ, ഫിലിപ്പീന്‍സ്, തുര്‍ക്കി, ഇന്തോനേസ്യ, പാകിസ്താന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ മൂന്നുലക്ഷത്തിന് മുകളിലാണ് രോഗികള്‍. വിവിധ രാജ്യങ്ങളിലെ വൈറസ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 78,33,763 (2,17,738), ഇന്ത്യ- 69,06,151 (1,06,521), ബ്രസീല്‍- 50,29,539 (1,49,034), റഷ്യ- 12,60,112 (22,056), കൊളംബിയ- 8,86,179 (27,331), സ്‌പെയിന്‍- 8,84,381 (32,688), അര്‍ജന്റീന- 8,56,369 (22,710), പെറു- 8,38,614 (33,096), മെക്‌സിക്കോ- 8,04,488 (83,096), ദക്ഷിണാഫ്രിക്ക- 6,86,891 (17,408).

Next Story

RELATED STORIES

Share it