World

ലോകത്ത് 85.78 ലക്ഷം കൊവിഡ് ബാധിതര്‍; 45.3 ലക്ഷം പേര്‍ക്ക് രോഗമുക്തി, മരണം 4.56 ലക്ഷമായി

അമേരിക്കയും ബ്രസീലുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. സ്ഥിതിഗതികള്‍ അതീവഗുരുതരമായി തുടര്‍ന്ന ബ്രസീലില്‍ പുതിയ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.

ലോകത്ത് 85.78 ലക്ഷം കൊവിഡ് ബാധിതര്‍; 45.3 ലക്ഷം പേര്‍ക്ക് രോഗമുക്തി, മരണം 4.56 ലക്ഷമായി
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 85.78 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 1,40,528 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതര്‍ 85,78,283 ആയി. ഇതുവരെ 4,56,286 പേരാണ് മരണത്തിന് കീഴടങ്ങിയത്. 24 മണിക്കൂറിനിടെ 5,123 പേര്‍ മരണപ്പെട്ടതായാണ് കണക്ക്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മരണപ്പെട്ടവരുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 45,30,266 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. 35,91,731 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 54,561 പേരുടെ നില ഗുരുതരവുമാണ്. അമേരിക്കയും ബ്രസീലുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

സ്ഥിതിഗതികള്‍ അതീവഗുരുതരമായി തുടര്‍ന്ന ബ്രസീലില്‍ പുതിയ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. നേരത്തെ അമേരിക്കയേക്കാള്‍ മുന്നിലായിരുന്നു ബ്രസീലിലെ പുതിയ വൈറസ് രോഗികളുടെ എണ്ണം. 23,050 പേര്‍ക്കാണ് ഒരുദിവസത്തിനിടെ വൈറസ് ബാധിച്ചത്. അമേരിക്കയിലാവട്ടെ ഈ സമയം 27,924 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രസീലിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,83,359 ആയി ഉയര്‍ന്നു. ഇതുവരെ 47,869 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ 5,20,360 പേരുടെ രോഗമാണ് ഭേദമായത്. 4,15,130 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 8,318 പേരുടെ നില ഗുരുതരമാണ്.

അമേരിക്കയില്‍ 22,63,651 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. 1,20,688 പേര്‍ മരണപ്പെട്ടപ്പോള്‍ 9,30,994 പേരുടെ രോഗം ഭേദമായി. 12,11,969 പേരാണ് ഇപ്പോഴും ചികില്‍സയില്‍ തുടരുന്നത്. 16,503 പേരുടെ നില ഗുരുതരവുമാണ്. രോഗബാധ കൂടുതലുള്ള വിവിധ രാജ്യങ്ങളിലെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. ആകെ രോഗികളുടെ എണ്ണം, ബ്രാക്കറ്റത്തില്‍ മരണം എന്ന ക്രമത്തില്‍: റഷ്യ- 5,61,091 (7,660), ഇന്ത്യ- 3,81,091 (12,604), യുകെ- 3,00,469 (42,288), സ്‌പെയിന്‍- 2,92,348 (27,136), പെറു- 2,44,388 (7,461), ഇറ്റലി- 2,38,159 (34,514), ചിലി- 2,25,103 (3,841), ഇറാന്‍- 1,97,647 (9,272), ജര്‍മനി- 1,90,126 (8,946), തുര്‍ക്കി- 1,84,031 (4,882), മെക്‌സിക്കോ- 1,65,455 (19,747), പാകിസ്താന്‍- 1,65,062 (3,229), ഫ്രാന്‍സ്- 1,58,641 (29,603), സൗദി അറേബ്യ- 1,45,991 (1,139).

Next Story

RELATED STORIES

Share it