- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകത്ത് 51.97 ലക്ഷം കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ ഒരുലക്ഷത്തിലധികം കേസുകള്‍
അമേരിക്കയിലാണ് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത്. ഓരോ ദിവസവും പതിനായിരക്കണക്കിാളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച മാത്രം 28,179 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 1,07,085 പേര്‍ക്കാണ് ലോകരാജ്യങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 4,934 മരണവും ഈ സമയത്തുണ്ടായി. ഇതോടെ ലോകത്ത് കൊവിഡ് ബാധിതരുടെ ആകെ എണ്ണം 51,97,776 ആയി. ഇതുവരെ 3,34,675 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 20,82,717 പേരുടെ രോഗം ഭേദമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 27,80,384 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 45,610 പേരുടെ നില ഗുരുതരമാണ്. അമേരിക്കയിലാണ് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത്.
ഓരോ ദിവസവും പതിനായിരക്കണക്കിാളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച മാത്രം 28,179 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 16,20,902 ആയി ഉയര്‍ന്നു. 1,418 പേരാണ് ഒരുദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ 96,354 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 3,82,169 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും 11,42,379 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നതായും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 17,902 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് കൂടുതല്‍ ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 28,867 പേരാണ് ഇവിടെ മാത്രം മരിച്ചത്.
3,66,217 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ കൊവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്‌സി (10,848), മിഷിഗന്‍ (5,129), മാസച്യുസെറ്റ്‌സ് (6,148), ഇല്ലിനോയി (4,607), കണക്ടിക്കട്ട് (3,582), പെന്‍സില്‍വാനിയ (4,917), കലിഫോര്‍ണിയ (3,616) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്. വിവിധ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ചവരുടെയും മരണപ്പെട്ടവരുടെയും എണ്ണം യഥാക്രമം ഇപ്രകാരമാണ്: റഷ്യ: 3,17,554- 3,099, ബ്രസീല്‍: 3,10,921- 20,082, സ്‌പെയിന്‍: 2,80,117- 27,940, യുകെ: 2,50,908- 36,042, ഇറ്റലി: 2,28,006- 32,486, ഫ്രാന്‍സ്: 1,81,826- 28,215, ജര്‍മനി: 1,79,021- 8,309, തുര്‍ക്കി: 1,53,548- 4,249, ഇറാന്‍: 1,29,341- 7,249, ഇന്ത്യ: 1,18,501- 3,585.
RELATED STORIES
ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന്...
18 July 2025 2:58 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
18 July 2025 2:20 PM GMTക്രിസ്ത്യന്‍ പള്ളിയില്‍ പശുക്കളുമായി അതിക്രമിച്ച് കയറി ജൂത...
18 July 2025 1:21 PM GMTഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം വേദനാജനകം: വിമന്‍ ഇന്ത്യാ...
18 July 2025 1:03 PM GMTഇസ് ലാംപുരിന്റെ പേര്‍ മാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍; ഇനി മുതല്‍...
18 July 2025 12:31 PM GMTമദ്യനയ അഴിമതി കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി ; ഭൂപേഷ്...
18 July 2025 12:24 PM GMT