World

ലോകത്ത് 35.65 ലക്ഷം കൊവിഡ് ബാധിതര്‍; മരണം 2.48 ലക്ഷം

രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നില്‍ അമേരിക്കയാണ്. അവസാനത്തെ കണക്കുകള്‍പ്രകാരം അമേരിക്കയില്‍ 68,598 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 11,88,122 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിതരായുള്ളത്.

ലോകത്ത് 35.65 ലക്ഷം കൊവിഡ് ബാധിതര്‍; മരണം 2.48 ലക്ഷം
X

വാഷിങ്ടണ്‍ ഡിസി: ലോകത്ത് ഭീതിപടര്‍ത്തിക്കൊണ്ടിരിക്കുന്ന കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 35.65 ലക്ഷം കടന്നു. 212 രാജ്യങ്ങളിലായി 35,65,119 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 81,636 പേര്‍ക്ക് പുതുതായി രോഗം പിടിപെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2,48,245 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. ആഗോളതലത്തില്‍ 11,53,956 പേര്‍ രോഗമുക്തി നേടിയതായാണ് കണക്ക്. 50,041 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 21,62,918 പേരാണ് ആകെ ചികില്‍സയില്‍ കഴിയുന്നത്.

രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നില്‍ അമേരിക്കയാണ്. അവസാനത്തെ കണക്കുകള്‍പ്രകാരം അമേരിക്കയില്‍ 68,598 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 11,88,122 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിതരായുള്ളത്. 1,78,263 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 9,41,261 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 16,139 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക കഴിഞ്ഞാല്‍ ഇറ്റലി, സ്‌പെയിന്‍, ലണ്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, തുര്‍ക്കി, ബ്രസീല്‍, ഇറാന്‍, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധിതര്‍ കൂടുതലായുള്ളത്.

ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 15 ആണ്. ഇറ്റലിയില്‍ കൊവിഡ് ബാധയില്‍ 28,884 പേര്‍ മരണപ്പെട്ടതായും 2,10,717 പോസിറ്റീവ് കേസുകളുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ 81,654 പേര്‍ക്ക് രോഗം ഭേദമായി. ഒരുലക്ഷം പേരാണ് ചികില്‍സയില്‍ കഴിയുന്നത്യ ഇതില്‍ 1,501 പേരുടെ നില ഗുരുതരവുമാണ്. മറ്റ് രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം: ലണ്ടന്‍- 1,86,599, ഫ്രാന്‍സ്- 1,68,693, ജര്‍മനി- 1,65,664, റഷ്യ- 1,34,687, തുര്‍ക്കി- 1,26,045, ബ്രസീല്‍- 1,01,147, ഇറാന്‍- 97,424, ചൈന- 82,880, കാനഡ- 59,474, ബെല്‍ജിയം- 49,906, പെറു- 45,928, ഇന്ത്യ- 42,505.

Next Story

RELATED STORIES

Share it