World

24 മണിക്കൂറിനിടെ 2.67 ലക്ഷം പുതിയ രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 2.26 കോടി കടന്നു, മരണം എട്ടുലക്ഷത്തിലേക്ക്

രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നരക്കോടി കടന്നു. പുതിയ കണക്കുകള്‍പ്രകാരം 1,55,15,681 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 65,47,398 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്.

24 മണിക്കൂറിനിടെ 2.67 ലക്ഷം പുതിയ രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 2.26 കോടി കടന്നു, മരണം എട്ടുലക്ഷത്തിലേക്ക്
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 2,67,794 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 6,188 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ആകെ 2,28,60,184 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. മരണത്തിന് കീഴടങ്ങിയത് 7,97,105 പേരും. അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നരക്കോടി കടന്നു. പുതിയ കണക്കുകള്‍പ്രകാരം 1,55,15,681 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 65,47,398 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 61,845 പേരുടെ നില ഗുരുതരമാണ്.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, പെറു, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം കൂടുതലായി കാണുന്നത്. ഇതില്‍ അമേരിക്കയില്‍ 57,46,272 പേരാണ് കൊവിഡ് ബാധിതരായത്. 1,77,424 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ആകെ 30,95,484 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 24,73,364 പേര്‍ ചികില്‍സയില്‍ കഴിയുകയാണ്. 16,817 പേര്‍ ഗുരുതരാവസ്ഥയിലാണുള്ളത്. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുന്നു. ഇവിടെ 35,05,097 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1,12,423 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുവരെ 26,53,407 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

7,39,267 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ലോകരാജ്യങ്ങളില്‍ ഇന്ത്യയിലാണ് പ്രതിദിന രോഗബാധയില്‍ വര്‍ധന രേഖപ്പെടുത്തിയത്. അമേരിക്കയിലും ബ്രസീലിലും അരലക്ഷത്തിനടുത്ത് പേര്‍ ഒരുദിവസം രോഗികളായപ്പോള്‍ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 68,507 പേര്‍ക്കാണ്. ഓരോ ദിവസം കഴിയുന്തോറും ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം കൂടുകയാണ്. ആകെ 29,04,329 പേര്‍ക്ക് കൊവിഡ് പിടിപെട്ടപ്പോള്‍ 54,975 പേര്‍ മരണപ്പെട്ടു. ഇതുവരെ 21,57,941 പേര്‍ക്ക് വൈറസ് ഭേദമായി. 6,91,413 പേര്‍ ചികില്‍സയില്‍ ഇപ്പോഴും കഴിയുന്നു.

വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: റഷ്യ- 9,42,106 (16,099), ദക്ഷിണാഫ്രിക്ക- 5,99,940 (12,618), പെറു- 5,67,059 (27,034), മെക്‌സിക്കോ- 5,43,806 (59,106), കൊളമ്പിയ- 5,13,719 (16,183), സ്‌പെയിന്‍- 4,04,229 (28,813), ചിലി- 3,91,849 (10,671), ഇറാന്‍- 3,52,558 (20,264), യുകെ- 3,22,280 (41,403).

Next Story

RELATED STORIES

Share it