World

കൊവിഡ്: അമേരിക്കയില്‍ 21.42 ലക്ഷം വൈറസ് ബാധിതര്‍; ലോകത്ത് രോഗികളുടെ എണ്ണം 78.61 ലക്ഷമായി, ആകെ മരണം 4.32 ലക്ഷം

കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 1,28,403 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 4,039 മരണങ്ങളുമുണ്ടായി.

കൊവിഡ്: അമേരിക്കയില്‍ 21.42 ലക്ഷം വൈറസ് ബാധിതര്‍; ലോകത്ത് രോഗികളുടെ എണ്ണം 78.61 ലക്ഷമായി, ആകെ മരണം 4.32 ലക്ഷം
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 78,61,075 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 1,28,403 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 4,039 മരണങ്ങളുമുണ്ടായി. ഇതുവരെ വിവിധ ലോകരാജ്യങ്ങളിലായി 4,32,204 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആകെ 40,35,844 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 33,93,027 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 54,082 പേരുടെ നില ഗുരുതരമാണ്. അമേരിക്ക, ബ്രസീല്‍, റഷ്യ, ഇന്ത്യ, ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി, പെറു, ജര്‍മനി, ഇറാന്‍, തുര്‍ക്കി, ചിലി, ഫ്രാന്‍സ്, മെക്‌സിക്കോ, പാകിസ്താന്‍, സൗദി അറേബ്യ, കാനഡ എന്നിവിടങ്ങളിലാണ് രോഗികള്‍ കൂടുതലായുള്ളത്.

ഇതില്‍ അമേരിക്കയിലും ബ്രസീലിലും ബ്രിട്ടനിലും കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുകയാണ്. ബ്രസീലില്‍ അതിവേഗത്തിലാണ് രോഗികളുടെ എണ്ണം കുടുന്നത്. അമേരിക്കയില്‍ 21,42,224 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 25,302 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ആകെ 1,17,527 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. 8,54,106 പേര്‍ക്ക് രോഗം ഭേദമായി. 11,70,591 പേര്‍ ചികില്‍സയിലാണ്. ഇതില്‍ 16,744 പേരുടെ നില ഗുരുതരവുമാണ്. ബ്രസീലില്‍ 8,50,796 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 42,791 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 4,37,512 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്.

ചികില്‍സയില്‍ കഴിയുന്ന 3,70,493 പേരില്‍ 8,318 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ബ്രിട്ടനില്‍ ആകെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത് 2,94,375 പേര്‍ക്കാണ്. 41,662 പേരാണ് ഇതുവരെ മരണപ്പെട്ടത്. 492 പേര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. വിവിധ രാജ്യങ്ങളിലെ കൊവിഡ് രോഗബാധയുടെ വിവരങ്ങള്‍ ഇപ്രകാരമാണ്. ലോകരാജ്യങ്ങളിലെ ആകെ രോഗികളുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍. റഷ്യ- 5,20,129 (6,829), ഇന്ത്യ- 3,21,626 (9,199), സ്‌പെയിന്‍- 2,90,685 (27,136), ഇറ്റലി- 2,36,651 (34,301), പെറു- 2,20,749 (6,308), ജര്‍മനി- 1,87,423 (8,867), ഇറാന്‍- 1,84,955 (8,730), തുര്‍ക്കി- 1,76,677 (4,792), ചിലി- 1,67,355 (3,101), ഫ്രാന്‍സ്- 1,56,813 (29,398), മെക്‌സിക്കോ- 1,42,690 (16,872), പാകിസ്താന്‍- 1,32,405 (2,551), സൗദി അറേബ്യ- 1,23,308 (932), കാനഡ- 98,410 (8,107).

Next Story

RELATED STORIES

Share it