Top

കൊവിഡ്: ലോകത്ത് പൊലിഞ്ഞത് 1.44 ലക്ഷം ജീവനുകള്‍; രോഗബാധിതര്‍ 21 ലക്ഷം കടന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,137 പേര്‍ അമേരിക്കയില്‍ മരണപ്പെട്ടു. മറ്റുരാജ്യങ്ങളിലെല്ലാം മരണനിരക്ക് ആയിരത്തില്‍ താഴെയാണ്. 6,77,570 പേര്‍ക്കാണ് യുഎസില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ്: ലോകത്ത് പൊലിഞ്ഞത് 1.44 ലക്ഷം ജീവനുകള്‍; രോഗബാധിതര്‍ 21 ലക്ഷം കടന്നു
X

വാഷിങ്ടണ്‍: ലോകമാകെ ഭീതിപരത്തിക്കൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയില്‍ മരണപ്പെട്ടവരുടെ എണ്ണം 1.44 ലക്ഷമായി. ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം 21,82,197 പേര്‍ക്കാണ് ആഗോളതലത്തില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണ വൈറസ് വേള്‍ഡോമീറ്റേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍പ്രകാരം 185 രാജ്യങ്ങളിലായി കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത് 1,45,521 പേരാണ്. അവസാന മണിക്കൂറുകളില്‍ 889 പേര്‍ക്ക് വൈറസ് പിടിപെടുകയും 51 പേരുടെ ജീവന്‍ കവരുകയും ചെയ്തു. 5,47,295 പേര്‍ക്കാണ് രോഗം ഭേഗമായിട്ടുള്ളത്. 14,89,381 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. രോഗബാധിതരായ 56,588 പേരുടെ നില ഗുരുതരമാണ്. കൊവിഡ് രൂക്ഷമായി ബാധിച്ച മിക്ക രാജ്യങ്ങളിലും മരണനിരക്ക് കുറയുകയാണെങ്കിലും അമേരിക്കയില്‍ കാര്യങ്ങള്‍ ഗുരുതരമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,137 പേര്‍ അമേരിക്കയില്‍ മരണപ്പെട്ടു. മറ്റുരാജ്യങ്ങളിലെല്ലാം മരണനിരക്ക് ആയിരത്തില്‍ താഴെയാണ്. 6,77,570 പേര്‍ക്കാണ് യുഎസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുലക്ഷത്തോളം രോഗികളും ന്യൂയോര്‍ക്കിലാണ്. 34,617 പേര്‍ ഇതുവരെ മരിച്ചു. കൊവിഡ് പരിശോധന നടത്തിയവരുടെ എണ്ണത്തില്‍ യുഎസാണ് മുന്നില്‍. 34 ലക്ഷത്തിലേറെ ആളുകളില്‍ ഇതുവരെ പരിശോധന നടത്തി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനും കാരണമിതാണ്. അമേരിക്കയില്‍ 57,508 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 13,369 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇറ്റലിയില്‍ 22,170 പേര്‍ മരിച്ചു.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മരണനിരക്ക് അല്‍പം കുറഞ്ഞിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 525 പേരാണ് മരിച്ചത്. 1,68,941 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 40,164 പേരുടെ രോഗം ഭേദമായി. സ്‌പെയിനില്‍ മരണം 19,315 ആയി വര്‍ധിച്ചു. പുതുതായി 503 മരണം റിപോര്‍ട്ട് ചെയ്തു. 1,84,948 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. 7,371 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഫ്രാന്‍സില്‍ മരണം 18,000 ത്തിലേക്ക് അടുക്കുന്നു. ബ്രിട്ടണില്‍ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. മരണം 13,729 ആയി. 32,812 പേര്‍ക്ക് രോഗം ഭേഗമായി. 1.37 ലക്ഷം രോഗികളുള്ള ജര്‍മനിയില്‍ മരണം 4,052 ആയി. ചൈനയില്‍ 82,367 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3,342 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇറാനിലും ബെല്‍ജിയത്തിലും മരണം 5000 ത്തിലേക്ക് അടുക്കുന്നു. ഇന്ത്യയില്‍ 12,759 രോഗികളാണുള്ളത്. 420 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it