World

കൊവിഡ് 19: താമസവിസക്കാര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി യുഎഇ

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വിലക്ക് നിലവില്‍ വരും. അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല.

കൊവിഡ് 19: താമസവിസക്കാര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി യുഎഇ
X

ദുബയ്: ലോകമെമ്പാടും കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ താമസവിസക്കാര്‍ക്ക് യുഎഇ പ്രവേശനവിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വിലക്ക് നിലവില്‍ വരും. അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്. ഇപ്പോള്‍ വിദേശത്തുള്ള താമസവിസക്കാര്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷം യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല.

നിലവില്‍ രണ്ടാഴ്ചത്തേക്കാണ് താമസവിസക്കാര്‍ക്കും പ്രവേശനവിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കൊറോണ വൈറസ് പടരുന്നതിന്റെ തീവ്രതയനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കും. സന്ദര്‍ശകവിസ, വാണിജ്യ വിസ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് യുഎഇ കഴിഞ്ഞദിവസം മുതല്‍ പ്രവേശനവിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസവിസക്കാര്‍ക്ക് യുഎഇ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുന്നത്.

Next Story

RELATED STORIES

Share it