കൊവിഡ്: ലോകത്ത് 1.84 കോടി വൈറസ് ബാധിതര്‍, മരണം ഏഴുലക്ഷത്തിലേക്ക്, 1.16 കോടി പേര്‍ക്ക് രോഗമുക്തി
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 48,622 പേര്‍ക്ക് രോഗം ബാധിച്ചു. 568 മരണവുമുണ്ടായി. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 48,62,174 ആയി ഉയര്‍ന്നിരിക്കുകയാണ്.
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.84 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,861 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,84,43,484 ആയി. ഇതുവരെ രോഗബാധിതരായി 6,97,189 പേരാണ് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 4,372 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.
ലോകത്ത് രോഗം കണ്ടെത്തി ഇതുവരെ 1,16,72,917 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടുവെന്നാണ് കണക്കുകള്‍. 60,70,378 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 64,677 പേരുടെ നില ഗുരുതരമാണ്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, പെറു, ചിലി, സ്‌പെയിന്‍, കൊളമ്പിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധിതര്‍ കൂടുതലായുള്ളത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 48,622 പേര്‍ക്ക് രോഗം ബാധിച്ചു. 568 മരണവുമുണ്ടായി. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 48,62,174 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതുവരെ 1,58,929 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ 24,46,798 പേര്‍ സുഖംപ്രാപിച്ചു. 22,56,447 പേര്‍ ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 18,725 പേര്‍ ഗുരുതരാവസ്ഥയിലാണ്.
ബ്രസീലില്‍ ആകെ 27,51,665 രോഗികളാണുള്ളത്. 94,702 പേര്‍ മരണപ്പെട്ടു. 19,12,319 പേര്‍ രോഗമുക്തരായപ്പോള്‍ 7,44,644 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 8,318 പേരുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍: രാജ്യം, രോഗബാധിതരുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ഇന്ത്യ- 18,55,331 (38,971), റഷ്യ- 8,56,264 (14,207), ദക്ഷിണാഫ്രിക്ക- 5,16,862 (8,539), മെക്‌സിക്കോ- 4,43,813 (48,012), പെറു- 4,33,100 (19,811), ചിലി- 3,61,493 (9,707), സ്‌പെയിന്‍- 3,44,134 (28,472), കൊളമ്പിയ- 3,27,850 (11,017).
RELATED STORIES
ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMT