കപ്പലിലെ കൊവിഡ് ബാധ; അമേരിക്കന്‍ നാവികസേനാ സെക്രട്ടറി രാജിവച്ചു
യുഎസ്എസ് തിയോഡോര്‍ റൂസ് വെല്‍റ്റ് കപ്പലിലെ ക്യാപ്റ്റന്‍ സഹായമഭ്യര്‍ഥിച്ച് എഴുതിയ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വന്‍വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
വാഷിങ്ടണ്‍ ഡിസി: വിമാന വാഹിനി കപ്പലില്‍ കൊവിഡ് പടര്‍ന്നതിനെച്ചൊല്ലിയുള്ള വിവാദത്തിനിടെ അമേരിക്കന്‍ നാവികസേനാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന തോമസ് മോഡ്‌ലി രാജിവച്ചു. കപ്പലിലെ വൈറസ് ബാധ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്തതില്‍ തോമസ് മോഡ്‌ലിയ്ക്ക് പിഴവുകളുണ്ടായെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് രാജി. യുഎസ്എസ് തിയോഡോര്‍ റൂസ് വെല്‍റ്റ് കപ്പലിലെ ക്യാപ്റ്റന്‍ സഹായമഭ്യര്‍ഥിച്ച് എഴുതിയ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വന്‍വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ക്യാപ്റ്റന്റെ നടപടിയെ തോമസ് മോഡ്‌ലി വിഢിത്തരമെന്നാണ് വിശേഷിപ്പിച്ചത്. കപ്പലില്‍നിന്നുള്ള സഹായാഭ്യര്‍ഥന സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ക്യാപ്റ്റനെ ജോലിയില്‍നിന്ന് തോമസ് മോഡ്‌ലി പുറത്താക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് ക്യാപ്റ്റനെതിരായ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി തോമസ് മോഡ്‌ലി രംഗത്തെത്തി. അതിനിടെ, മോഡ്‌ലി സ്വമേധയാ രാജിവയ്ക്കുകയായിരുന്നുവെന്നാണ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ വ്യക്തമാക്കിയത്.
നാവികസേനാ സെക്രട്ടറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സെക്രട്ടറിയുടെ രാജിയുണ്ടായിരിക്കുന്നത്. അതേസമയം, കപ്പല്‍ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയുമാണ് വകുപ്പിന് മുന്‍ഗണനയെന്ന് പെന്റഗണ്‍ മേധാവി പ്രതികരിച്ചു. ആര്‍മി അണ്ടര്‍ സെക്രട്ടറി ജെയിംസ് മക്‌ഫെര്‍സണ്‍ മിസ്റ്റര്‍ മോഡ്‌ലിക്ക് പകരം നാവികസേനയുടെ സെക്രട്ടറി സ്ഥാനം വഹിക്കും.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT