World

ചന്ദ്രനില്‍ കൃഷി തുടങ്ങിയതായി ചൈന

ബഹിരാകാശത്തും ചന്ദ്രനിലും ഭാവിയില്‍ ജീവിതം സാധ്യമാക്കുക എന്നതിന്റെ തുടക്കമായാണ് വിത്തു മുളപ്പിച്ചതിനെ കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ചന്ദ്രനില്‍ കൃഷി തുടങ്ങിയതായി ചൈന
X
ബെയ്ജിങ്: ചന്ദ്രനില്‍ ആദ്യമായി വിത്തു മുളപ്പിച്ചുവെന്ന് ചൈന. ചൈനയുടെ ചാന്ദ്രദൗത്യമായ ചാങ് ഇ4ല്‍ വച്ചാണ് പരുത്തി വിത്തു മുളപ്പിച്ചതെന്നു പദ്ധതിക്കു നേതൃത്വം നല്‍കിയ പ്രഫസര്‍ ലിയു ഹാന്‍ലോങ് അറിയിച്ചു. ജനുവരി മൂന്നിന്, ഭൂമിക്ക് അഭിമുഖമല്ലാത്ത ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തിയ ചാങ് ഇ4ല്‍ മുളച്ച വിത്തിന്റെ ചിത്രം ജനുവരി 12നാണ് ലഭിച്ചത്. എന്നാല്‍ എപ്പോഴാണ് വിത്തു മുളപൊട്ടിയതെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മണ്ണു നിറച്ച പാത്രത്തിനുള്ളില്‍ വിത്ത് അടക്കം ചെയ്തു, ശക്തമായ റേഡിയേഷനിലൂടെയും ഉയര്‍ന്ന അന്തരീക്ഷമര്‍ദത്തിലൂടെയും കടത്തിവിട്ടാണ് പരീക്ഷണം നടത്തിയത്. ബഹിരാകാശത്തും ചന്ദ്രനിലും ഭാവിയില്‍ ജീവിതം സാധ്യമാക്കുക എന്നതിന്റെ തുടക്കമായാണ് വിത്തു മുളപ്പിച്ചതിനെ കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it