World

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനത്തിനു പിന്നാലെ പ്രതിരോധ മന്ത്രിയെ ചൈന നേപ്പാളിലേക്കയച്ചു

നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുടെ കാഠ്മണ്ഡു സന്ദര്‍ശനം.

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനത്തിനു പിന്നാലെ പ്രതിരോധ മന്ത്രിയെ ചൈന നേപ്പാളിലേക്കയച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിങ്ഗ്ല കാഠ്മണ്ഡു സന്ദര്‍ശിച്ചതിനു പിന്നാലെ പ്രതിരോധ മന്ത്രിയെ നേപ്പാളിലേ ക്കയച്ച് ചൈന. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയമാണ് ചൈനീസ് പ്രതിരോധ മന്ത്രി വേയ് ഫിങ്‌ഹെയുടെ സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുടെ കാഠ്മണ്ഡു സന്ദര്‍ശനം. ഇതിനു തൊട്ടുപിന്നാലെയാണ് ചൈനീസ് പ്രതിരോധ മന്ത്രി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് നേപ്പാളിലെത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്. നവംബര്‍ 29ന് ആണ് വേയ് ഫിങ്‌ഹെ നേപ്പാളിലെത്തുക.

പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി, പ്രധാനമന്ത്രി ശര്‍മ ഒലി, സൈനിക മേധാവി ജനറല്‍ പൂര്‍ണ ചന്ദ്ര ഥാപ്പ എന്നിവരുമായി വേയ് ഫിങ്‌ഹെ കൂടിക്കാഴ്ച നടത്തും. പ്രതിരോധ മന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനം സംബന്ധിച്ച ചൈന ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.


Next Story

RELATED STORIES

Share it