World

വാക്സിൻ സ്വീകരിച്ചവര്‍ക്കും കൊവിഡ് വന്നവര്‍ക്കും മാസ്‌ക് ഒഴിവാക്കാനൊരുങ്ങി ബ്രസീല്‍

പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയാണ് ബ്രസീല്‍ ആരോഗ്യമന്ത്രി ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണെന്ന് വ്യക്തമാക്കിയത്. രോഗബാധിതരായ ആളുകള്‍ക്ക് മാസ്‌ക് ഉപയോഗപ്രദമാണ്. അവര്‍ക്ക് ക്വാറന്റൈനും നിര്‍ബന്ധമാണ്- പ്രസിഡന്റ് പറഞ്ഞു. നേരത്തെ ലോക്ക് ഡൗണിനെയും സാമൂഹിക അകലം പാലിക്കുന്നതിനെയും എതിര്‍ത്ത് ബോള്‍സോനാരോ രംഗത്തുവന്നിരുന്നു.

വാക്സിൻ സ്വീകരിച്ചവര്‍ക്കും കൊവിഡ് വന്നവര്‍ക്കും മാസ്‌ക് ഒഴിവാക്കാനൊരുങ്ങി ബ്രസീല്‍
X

ബ്രസീലിയ: പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് രോഗം വന്നവര്‍ക്കും മാസ്‌ക് ധരിക്കുന്നതിന് ബ്രസീലില്‍ ഇളവ് അനുവദിക്കാനൊരുങ്ങുന്നു. പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയാണ് ബ്രസീല്‍ ആരോഗ്യമന്ത്രി ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണെന്ന് വ്യക്തമാക്കിയത്. രോഗബാധിതരായ ആളുകള്‍ക്ക് മാസ്‌ക് ഉപയോഗപ്രദമാണ്. അവര്‍ക്ക് ക്വാറന്റൈനും നിര്‍ബന്ധമാണ്- പ്രസിഡന്റ് പറഞ്ഞു. നേരത്തെ ലോക്ക് ഡൗണിനെയും സാമൂഹിക അകലം പാലിക്കുന്നതിനെയും എതിര്‍ത്ത് ബോള്‍സോനാരോ രംഗത്തുവന്നിരുന്നു.

രോഗബാധിതരായ ആളുകള്‍ മാത്രം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്നായിരുന്നു ബോള്‍സോനാരോയുടെ നിലപാട്. മാസ്‌കുകളുടെ ഉപയോഗത്തെക്കുറിച്ച് പഠിക്കാന്‍ ബോള്‍സോനാരോ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മാര്‍സെലോ ക്യൂറോഗ പറഞ്ഞു. എങ്കിലും രോഗവ്യാപനം തടയുന്നതിന് മാസ്‌കുകള്‍ ഉപയോഗിക്കണമെന്ന് മന്ത്രി ഈ ആഴ്ച സെനറ്റ് അന്വേഷണ കമ്മീഷന് മുമ്പാകെ വ്യക്തമാക്കിരുന്നു. കൊവിഡ് രോഗികളെ ചികില്‍സിക്കുന്നതില്‍ മലേറിയക്കെതിരായ മരുന്ന് ഫലപ്രദമാണെന്ന് തെളിവുകളില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ഉപയോഗത്തിന്റെ കാര്യത്തിലും അദ്ദേഹം ബോള്‍സോനാരോയെ എതിര്‍ത്തു. ആഴ്ചതോറുമുള്ള വീഡിയോ സന്ദേശത്തില്‍ ബോള്‍സോനാരോ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗത്തെ ന്യായീകരിച്ച് സംസാരിച്ചിരുന്നു. ബ്രസീലിലെ കൊവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിച്ചിട്ടുണ്ടെന്നും മറ്റ് അസുഖങ്ങള്‍ മൂലമുണ്ടാവുന്ന മരണങ്ങള്‍ ഉള്‍പ്പെടുത്തി അമിതമായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. 4.8 ലക്ഷം പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്ക കഴിഞ്ഞാല്‍ രണ്ടാമത്തെ ഉയര്‍ന്ന മരണസംഖ്യ ബ്രസീലിലാണ്.

Next Story

RELATED STORIES

Share it