World

136 യാത്രക്കാരുമായി വിമാനം റണ്‍വേയില്‍ നിന്ന് തെന്നി നദിയില്‍ വീണു

വെള്ളിയാഴ്ച്ച ഫ്‌ളോറിഡയിലെ ജാക്ക്‌സണ്‍വില്ലെയ്ക്കു സമീപം സെന്റ് ജോണ്‍സ് നദിയിലേക്കാണ് വിമാനം വീണതെന്ന് ജാക്ക്‌സണ്‍വില്ലെ നേവല്‍ എയര്‍ സ്‌റ്റേഷന്‍ വക്താവ് അറിയിച്ചു.

136 യാത്രക്കാരുമായി വിമാനം റണ്‍വേയില്‍ നിന്ന് തെന്നി നദിയില്‍ വീണു
X

വാഷിങ്ടണ്‍: അമേരിക്കയില്‍ 136 യാത്രക്കാരുമായി ഇറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി നദിയില്‍ വീണു. വെള്ളിയാഴ്ച്ച ഫ്‌ളോറിഡയിലെ ജാക്ക്‌സണ്‍വില്ലെയ്ക്കു സമീപം സെന്റ് ജോണ്‍സ് നദിയിലേക്കാണ് വിമാനം വീണതെന്ന് ജാക്ക്‌സണ്‍വില്ലെ നേവല്‍ എയര്‍ സ്‌റ്റേഷന്‍ വക്താവ് അറിയിച്ചു. ആളപായമുണ്ടായതായി റിപോര്‍ട്ടില്ല.

ഗ്വണ്ടാനമോ ബേയില്‍ നിന്ന് വന്ന വിമാനം റണ്‍വേയുടെ അറ്റത്ത് വച്ച് പ്രാദേശിക സമയം 9.40ാേടെയാണ് നദിയിലേക്കു പതിച്ചത്. വിമാനത്തിലെ യാത്രക്കാര്‍ മുഴുവന്‍ സുരക്ഷിതരാണെന്നും വെള്ളത്തിലേക്ക് ഒലിച്ചിറങ്ങിയ വിമാന ഇന്ധനം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണെന്നും ജാക്ക്‌സണ്‍വില്ലെ മേയര്‍ അറിയിച്ചു. വിമാനം പൂര്‍ണമായും മുങ്ങിയില്ല. യാത്രക്കാര്‍ മുഴുവന്‍ ജീവനോടെയുണ്ട്. ആരെയും കാണാതായിട്ടില്ല-ജാക്ക്‌സണ്‍വില്ലെ പോലിസ് അറിയിച്ചു. മിയാമി എയര്‍ ഇന്റര്‍നാഷനലിന്റെ ലോഗോയോട് കൂടിയ വിമാനം വെള്ളത്തില്‍ ഭാഗിമായി മുങ്ങിനില്‍ക്കുന്ന ചിത്രവും പോലിസ് പുറത്തുവിട്ടു.

Next Story

RELATED STORIES

Share it