- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്ലാക്ക് പാന്തര്‍ നായകന്‍ ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു
വന്‍കുടലിലെ അര്‍ബുദബാധയെത്തുടര്‍ന്ന് നാലുവര്‍ഷമായി ചികില്‍സയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. ബ്ലാക്ക് പാന്തറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ചാഡ്‌വിക്കിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരമാണ്.

ലോസ് ആഞ്ചലസ്: പ്രമുഖ ഹോളിവുഡ് നടനും ഹിറ്റ് ചിത്രമായ ബ്ലാക്ക് പാന്തറിലെ നായകനുമായ ചാഡ്‌വിക് ബോസ്മാന്‍ (43) അന്തരിച്ചു. ലോസ് ആഞ്ചലസിലെ വീട്ടിലായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യയും മക്കളും മറ്റ് കുടുംബാംഗങ്ങളും സമീപത്തുണ്ടായിരുന്നു. വന്‍കുടലിലെ അര്‍ബുദബാധയെത്തുടര്‍ന്ന് നാലുവര്‍ഷമായി ചികില്‍സയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയില്‍ അറിയിച്ചു.
ബ്ലാക്ക് പാന്തറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ചാഡ്‌വിക്കിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരമാണ്. അദ്ദേഹം ഒരു യഥാര്‍ഥ പോരാളിയും സ്ഥിരോല്‍സാഹിയുമായിരുന്നു. നിങ്ങള്‍ വളരെയധികം സ്‌നേഹിച്ച ഒട്ടേറെ സിനിമകള്‍ നിങ്ങള്‍ക്കായി അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തുവെന്ന് കുടുംബം വ്യക്തമാക്കി. രോഗം ബാധിച്ച് കീമോതെറാപ്പിയും ശസ്ത്രക്രിയകളും നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലും അദ്ദേഹം സിനിമാ ചിത്രീകരണത്തില്‍ മുഴുകിയിരുന്നു.
ഫ്രം മാര്‍ഷല്‍ ടു ഡ ഫൈവ് ബ്ലഡ്സ്, ഓഗസ്റ്റ് വില്‍സണ്‍സ് മാ റെയ്നീസ് ബ്ലാക്ക് ബോട്ടം തുടങ്ങി നിരവധി സിനിമകളില്‍ കാന്‍സര്‍ ബാധിതനായിരിക്കെ അദ്ദേഹം അഭിനയിച്ചു. 1976 നവംബര്‍ 29ല്‍ ജനിച്ച ചാഡ്വിക് സിനിമകള്‍ക്ക് പുറമെ നിരവധി ടെലിവിഷന്‍ സീരിയലുകളുടെയും ഭാഗമായി. ഹിറ്റ് സിനിമയായ ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെയാണ് ബോസ്മാന്‍ പ്രശസ്തനായത്. ഗെറ്റ് ഓണ്‍ അപ്, 42, ഗോഡ്സ് ഓഫ് ഈജിപ്ത്, ക്യാപ്റ്റന്‍ അമേരിക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. പിന്നീട് അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേഴ്സ് എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















