World

മെക്സിക്കോയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; 19 പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ മെക്‌സിക്കോയിലെ അതിര്‍ത്തിപ്രദേശമായ ചിഹുവാഹുവയിലുള്ള മദേര മുനിസിപ്പാലിറ്റിക്ക് സമീപമായിരുന്നു സംഭവം. സംസ്ഥാന അറ്റോര്‍ണി ജനറലിന്റെ ഓഫിസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

മെക്സിക്കോയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; 19 പേര്‍ കൊല്ലപ്പെട്ടു
X

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ആയുധധാരികളായ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 19 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ മെക്‌സിക്കോയിലെ അതിര്‍ത്തിപ്രദേശമായ ചിഹുവാഹുവയിലുള്ള മദേര മുനിസിപ്പാലിറ്റിക്ക് സമീപമായിരുന്നു വെടിവയ്പുണ്ടായത്. സംസ്ഥാന അറ്റോര്‍ണി ജനറലിന്റെ ഓഫിസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും ഏറ്റുമുട്ടലില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, അതിലൊരാളുടെ കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 19 ആയി. സ്ഥലത്തുനിന്ന് ഇരുപതോളം തോക്കുകളും രണ്ട് വാഹനങ്ങളും രണ്ട് ഗ്രനേഡുകളും കണ്ടെടുത്തു.

പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ പോലിസിനെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫിസ് വ്യക്തമാക്കി. ആയുധധാരികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഓഫിസ് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കുപ്രസിദ്ധ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടന്നതെന്നാണ് പോലിസിന്റെ വിശദീകരണം. ഈവര്‍ഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടലുകളിലൊന്നാണിത്. രാജ്യത്ത്‌കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടും ക്രിമിനല്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ അക്രമം തുടരുകയാണെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it