അഫ്ഗാനില്‍ ഭൂചലനം: 26 പേര്‍ മരിച്ചു, 700 വീടുകള്‍ തകര്‍ന്നു
മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളും നാലും പേര്‍ കുട്ടികളുമാണെന്ന് ബാദ്ഗിസ് പ്രവിശ്യാ വക്താവ് പറഞ്ഞു. ഇവിടെ 700ലധികം വീടുകള്‍ തകര്‍ന്നു.
BY SRF18 Jan 2022 4:08 AM GMT

X
SRF18 Jan 2022 4:08 AM GMT
കാബൂള്‍: പശ്ചിമ അഫ്ഗാനില്‍ ഉണ്ടായ ഇരട്ട ഭൂചലനത്തില്‍ 26 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു.
മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളും നാലും പേര്‍ കുട്ടികളുമാണെന്ന് ബാദ്ഗിസ് പ്രവിശ്യാ വക്താവ് പറഞ്ഞു. ഇവിടെ 700ലധികം വീടുകള്‍ തകര്‍ന്നു. വീടുകളുടെ മേല്‍ക്കൂര തകര്‍ന്ന് വീണാണ് ഏറെ മരണം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലമ്പ്രദേശം ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആദ്യത്തെ ഭൂചലനമുണ്ടായതിന് പിന്നാലെ രണ്ട് മണിക്കൂറിന് ശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം കൂടെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
വരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
16 May 2022 5:48 AM GMTരസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMTകൈകള്‍ ഇല്ല, കാലിന്സ്വാധീനവുമില്ല;ആസിമിന്റെ നിശ്ചയദാര്‍ഢ്യത്തിനു...
28 Jan 2022 5:06 AM GMTഉബൈദ് ഗുരുക്കളും കുട്ടികളും കളരിപ്പയറ്റിന്റെ...
20 Jan 2022 11:46 AM GMT