World

അബുദബി ക്ഷേത്രത്തിന്റെ ശിലാന്യാസം ശനിയാഴ്ച

അബുദബി ക്ഷേത്രത്തിന്റെ ശിലാന്യാസം ശനിയാഴ്ച
X

അബുദബി: യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച ശിലാന്യാസത്തോടെ ആരംഭിക്കും. ഇന്ത്യയിലെ മുതിര്‍ന്ന ഹിന്ദു പുരോഹിതനായ സ്വാമി ബ്രഹ്മവാഹിരിയുടെ നേത്യത്വത്തിലായിരിക്കും കര്‍മങ്ങള്‍ നടക്കുക. അബുദബിയിലെ അല്‍ റഹ്ബയിലുള്ള അബു മുരീക്ക എന്ന പ്രദേശത്ത് 10.9 ഹെക്ടര്‍ ഭൂമിയിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തേിനിടെയാണ് അബുദബിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്. പിന്നീട്ട് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് ഈ ക്ഷേത്രത്തിന്റെ മാതൃക പുറത്തിറക്കിയത്. അബുദബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നല്‍കിയ സൗജന്യ ഭൂമിയിലാണ് ഈ ക്ഷേത്രം നിര്‍മിക്കുന്നത്. 400 ദശലക്ഷം ദിര്‍ഹമാണ് ക്ഷേത്രത്തിന്റെ നിര്‍മാണ ചിലവ്.

Next Story

RELATED STORIES

Share it