- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടൈറ്റാനിക്ക് അന്തര്‍വാഹിനിയില്‍ ഉപയോഗിച്ചത് വില കുറഞ്ഞ വീഡിയോ ഗെയിം കണ്‍ട്രോളര്‍

ലണ്ടന്‍: ഒരു നൂറ്റാണ്ട് മുമ്പ് മുങ്ങിയ ടൈറ്റാനിക്ക് കപ്പല്‍ സന്ദര്‍ശിക്കാനായി പോയ അഞ്ച് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ടൈറ്റാനിക് അന്തര്‍വാഹിനിയില്‍ ഉപയോഗിക്കുന്നത് ആമണോണില്‍ നിന്നും വാങ്ങിക്കാന്‍ കഴിയുന്ന വില കുറഞ്ഞ വീഡിയോ ഗെയിം കണ്‍ട്രോളര്‍ ആണെന്ന് റിപ്പോര്‍ട്ട്. ആമസോണില്‍ വെറും 42 പൗണ്ടിന് ( ഏതാണ്ട് 3761 ഇന്ത്യന്‍ രൂപ) ലഭ്യമായ വിലകുറഞ്ഞ വീഡിയോ ഗെയിം കണ്‍ട്രോളറാണ് കാണാതായ ഓഷ്യന്‍ ഗേറ്റ് ടൈറ്റന്‍ സബ്മെര്‍സിബിള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് മിററാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിംഗ്, ഫ്രഞ്ച് മുങ്ങല്‍ വിദഗ്ധന്‍ പോള്‍-ഹെന്റി നര്‍ജിയോലെറ്റ്, ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സ് സ്ഥാപകന്‍ സ്റ്റോക്ക്ടണ്‍ റഷ്, പാകിസ്ഥാന്‍ വ്യവസായിയായ ഷഹ്സാദ ദാവൂദ് (48), മകന്‍ സുലൈമാന്‍ (19) എന്നിവരാണ് ടൈറ്റാനിക്ക് കപ്പല്‍ സന്ദര്‍ശനത്തിനായി പോയി അത്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.
12,000 അടി ആഴത്തിലാണ് അന്തര്‍വാഹിനിയുടെ ബന്ധം നഷ്ടമായിരിക്കുന്നത്. ജലാന്തര്‍ഭാഗത്ത് ജിപിഎസ് സംവിധാനങ്ങളോ മറ്റ് സാങ്കേതിക വിദ്യകളോ പ്രവര്‍ത്തനയോഗ്യമല്ലാത്തത് ഇവരുടെ കണ്ടെത്തല്‍ ദുഷ്‌ക്കരമാക്കുന്നു. എട്ട് ദിവസത്തെ പര്യടനത്തിനായി കഴിഞ്ഞ ഞായറാഴ്ചയാണ് അന്തര്‍വാഹിനി യാത്ര തിരിച്ചത്. എന്നാല്‍ ഈ അന്തര്‍വാഹിനി സ്വയമേവ മുങ്ങാന്‍ കഴിയുന്ന ഒരു അന്തര്‍വാഹിനിയല്ല. കാരണം അതിന് സ്വന്തമായി മുങ്ങാനും കയറാനും കഴിയില്ല. ഇത് ചെയ്യുന്നതാകട്ടെ കനേഡിയന്‍ ഗവേഷണ കപ്പലായ പോളാര്‍ പ്രിന്‍സ് എന്ന മറ്റൊരു കപ്പലില്‍ നിന്നാണ്. എന്നാല്‍, ഞായറാഴ്ച കടലാഴങ്ങളിലേക്ക് ഊളിയിട്ട അന്തര്‍വാഹിനിയുമായുള്ള ബന്ധം ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോള്‍ പോളാര്‍ കപ്പലിന് നഷ്ടമായി.
കപ്പലായ പോളാര്‍ പ്രിന്‍സ് കപ്പലുമായി അന്തര്‍വാഹിനി ബന്ധിപ്പിച്ചിരുന്നത് കണ്‍ട്രോളര്‍ വഴിയായിരുന്നു. ഈ കണ്‍ട്രോളറാണ് വില കുറഞ്ഞ സാധനമെന്ന് ഇപ്പോള്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കപ്പലില്‍ നിന്നും പങ്കുവച്ച ഒരു ഓണ്‍ബോര്‍ഡ് വീഡിയോയില്‍ നിന്നുള്ള സൂചനകളില്‍ നിന്നാണ് ഇത് വില കുറഞ്ഞ കണ്‍ട്രോളറാണെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്. ചില അറ്റാച്ച്മെന്റുകള്‍ക്കൊപ്പം അപ്ഗ്രേഡ് ചെയ്ത ഒരു ലോജിടെക് എ710 ആണ് ഇത് നിയന്ത്രിക്കുന്നതെന്നും മിറര്‍ ചൂണ്ടിക്കാട്ടുന്നു. ആമസോണില്‍ ഈ ഉപകരണത്തെ കുറിച്ച് ഭൂരിഭാഗം പേരും മികച്ച അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും ചിലര്‍ വയര്‍ലെന്‍സ്, കണക്റ്റിവിറ്റി പ്രശ്‌നങ്ങളെ കുറിച്ചും പരാതിപ്പെട്ടതായി മിറര്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം നാളെ (22.6.'23) വരെയുള്ള ഓക്‌സിജന്‍ മാത്രമാണ് നിലവില്‍ അന്തര്‍വാഹിനിക്ക് അകത്ത് ബാക്കിയുള്ളവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















