World

2025 സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്‌ലോ ക്രാസ്‌നഹോര്‍കൈക്ക്

2025 സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്‌ലോ ക്രാസ്‌നഹോര്‍കൈക്ക്
X

ഓസ്ലോ: 2025ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്‌ലോ ക്രാസ്‌നഹോര്‍കൈക്കാണ് പുരസ്‌കാരം. ഇതോടെ ഏണസ്റ്റ് ഹെമിങ് വെ, ടോണി മോറിസണ്‍, കസുവോ ഇഷിഗുറോ എന്നിവരുള്‍പ്പെട്ട പ്രശസ്തരായ സാഹിത്യ നൊബേല്‍ ജേതാക്കളുടെ പട്ടികയില്‍ ക്രാസ്‌നഹോര്‍കൈയും ഇടംപിടിച്ചു. ലാസ്‌ലോയുടെ നോവല്‍ ചരിത്രപരമായ ആഘാതങ്ങളെ നേരിടുകയും മനുഷ്യ ജീവിതത്തിന്റെ ദുര്‍ബലത തുറന്നു കാട്ടുകയും ചെയ്യുന്നുവെന്നായിരുന്നു പുരസ്‌കാരം നിര്‍ണയിച്ച പാനലിന്റെ അഭിപ്രായം.

1954ല്‍ തെക്കു കിഴക്കന്‍ ഹംഗറിയിലെ ഗ്യുല പട്ടണത്തിലാണ് ക്രാസ്‌നഹോര്‍കൈ ജനിച്ചത്. ആദ്യ നോവലായ സാറ്റാന്റാങ്കോ 1985ല്‍ പ്രസിദ്ധീകരിച്ചു. കാഫ്ക മുതല്‍ തോമസ് ബെര്‍ണാര്‍ഡ് വരെ നീളുന്ന മധ്യ യൂറോപ്യന്‍ പാരമ്പര്യത്തിലെ മികച്ച ഇതിഹാസ എഴുത്തുകാരനാണ് ക്രാസ്‌നഹോര്‍കൈ. കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിനായിരുന്നു പുരസ്‌കാരം.

Next Story

RELATED STORIES

Share it