World

ലോകത്ത് 1.82 കോടി കൊവിഡ് ബാധിതര്‍; 6.92 ലക്ഷം മരണം, അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരം

ഒറ്റദിവസം ലോകത്തെ വിവിധ രാജ്യങ്ങളിലായി 4,404 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതുവരെ 6,92,809 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1,14,45,982 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 60,97,281 പേരിപ്പോഴും ചികില്‍സയിലാണ്.

ലോകത്ത് 1.82 കോടി കൊവിഡ് ബാധിതര്‍; 6.92 ലക്ഷം മരണം, അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരം
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,901 പേര്‍ക്കാണ് വൈറസ് പിടിപെട്ടത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,82,36,072 ആയി ഉയര്‍ന്നു. ഒറ്റദിവസം ലോകത്തെ വിവിധ രാജ്യങ്ങളിലായി 4,404 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതുവരെ 6,92,809 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1,14,45,982 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 60,97,281 പേരിപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 65,754 പേരുടെ നില ഗുരുതരവുമാണ്.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ എന്നിവിടങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതല്‍. ഇതില്‍ അമേരിക്കയിലും ബ്രസീലിലും സ്ഥിതിഗതികള്‍ അതീവഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ 48,13,647 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,58,365 മരണങ്ങളുമുണ്ടായി. രോഗം ബാധിച്ച് ഇതുവരെ 23,80,217 പേര്‍ വൈറസ് മുക്തരായി. 22,75,065 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണെന്നും 18,623 പേരുടെ നില ഗുരുതരമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ബ്രസീലില്‍ 27,33,677 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. 94,130 പേരാണ് രാജ്യത്ത് കൊവിഡിന് കീഴടങ്ങി മരണപ്പെട്ടത്. 18,84,051 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 7,55,496 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നു. ഇതില്‍ 8,318 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍: രാജ്യം, രോഗികളുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ഇന്ത്യ- 18,05,838 (38,176), റഷ്യ- 8,50,870 (14,128), ദക്ഷിണാഫ്രിക്ക- 5,11,485 (8,366), മെക്‌സിക്കോ- 4,39,046 (47,746), പെറു- 4,28,850 (19,614), ചിലി- 3,59,731 (9,608), സ്‌പെയിന്‍- 3,35,602 (28,445), കൊളമ്പിയ- 3,17,651 (10,650).

ആറ് രാജ്യങ്ങളില്‍ രണ്ടുലക്ഷത്തിനു മുകളിലും (പാക്കിസ്താന്‍, സൗദി അറേബ്യ, ഇറ്റലി, ബംഗ്ലാദേശ്, തുര്‍ക്കി, ജര്‍മനി) ഏഴ് രാജ്യങ്ങളില്‍ (അര്‍ജന്റീന, ഫ്രാന്‍സ്, ഇറാക്ക്, കാനഡ, ഇന്തോനീസ്യ, ഖത്തര്‍, ഫിലിപ്പീന്‍സ്്) ഒരുലക്ഷത്തിനു മുകളിലുമാണ് കൊവിഡ് ബാധിതരുടെ എണ്ണം.

Next Story

RELATED STORIES

Share it