World

ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിനീങ്ങി; ഒരാള്‍ മരിച്ചു, 42 പേര്‍ക്ക് പരിക്ക് (വീഡിയോ)

വാഷിങ്ടണ്‍ സ്വദേശി ഡേവിഡ് അലന്‍ ഓള്‍ട്ട്മാന്‍ (38) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് അലാസ്‌ക എയര്‍ലൈന്‍സ് 3296 വിമാനമാണ് ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.

ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിനീങ്ങി; ഒരാള്‍ മരിച്ചു, 42 പേര്‍ക്ക് പരിക്ക് (വീഡിയോ)
X

വാഷിങ്ടണ്‍: അമേരിക്കയിലെ അലാസ്‌കയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിനീങ്ങിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 42 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാഷിങ്ടണ്‍ സ്വദേശി ഡേവിഡ് അലന്‍ ഓള്‍ട്ട്മാന്‍ (38) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് അലാസ്‌ക എയര്‍ലൈന്‍സ് 3296 വിമാനമാണ് ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. റണ്‍വേ തീരുന്നിടത്തുനിന്ന് വീണ്ടും മുന്നോട്ടുനീങ്ങിയ വിമാനം സമീപത്തെ ഹാര്‍ബറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കുട്ടികള്‍ ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റ 11 പേരെ പ്രാദേശിക ക്ലിനിക്കിലേക്ക് മാറ്റി.

അപകടം നടന്ന് അഞ്ചുമിനിറ്റിനുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. അപകടത്തില്‍ വിമാനത്തിന് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. റാവന്‍ എയര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പെനിന്‍സുല എയര്‍വേയ്‌സിന്റെ വിമാനം കഴിഞ്ഞ ദിവസം വൈകീട്ട് ആങ്കറേജില്‍നിന്നാണ് പുറപ്പെട്ടത്. 39 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളും ഉള്‍പ്പടെ 42 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഒമ്പതുപേരടങ്ങുന്ന സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചതായി നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അറിയിച്ചു. അന്വേഷണവുമായി കമ്പനി അധികൃതര്‍ സഹകരിക്കുന്നുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it