News

കൊവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിന് ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങള്‍ രൂപവത്കരിക്കുന്നു

ഡബ്യൂഎച്ച്ഒയുടെ കൊവിഡ് കമ്മറ്റി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനത്തിന് ആവശ്യമായ മാനദണ്ഡങ്ങള്‍ പരിശോധിക്കുകയാണെന്ന് സംഘടനയുടെ ഒരു മെയില്‍ സന്ദേശം ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപോര്‍ട്ട് ചെയ്തു.

കൊവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിന് ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങള്‍ രൂപവത്കരിക്കുന്നു
X

ജനീവ: ആഗോളമായി കൊവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്നതിന് ലോകാരോഗ്യ സംഘടന ചര്‍ച്ച ആരംഭിച്ചു. കൊവിഡ് വ്യാപനം ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ആരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ചിച്ച ചര്‍ച്ചകള്‍ ഡബ്യുഎച്ച്ഒ ആരംഭിക്കുന്നത്.

അതേസമയം, കൊവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഒരു പ്രഖ്യാപനം നടത്തുന്നതിനേക്കുറിച്ച് ഡബ്ല്യൂഎച്ച്ഒ ഇപ്പോള്‍ ആലോചിക്കുന്നില്ല. അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എപ്രകാരം രൂപപ്പെടുത്താം എന്നത് മാത്രമാണ് നിലവില്‍ അന്വേഷിക്കുന്നത്.

ഡബ്യൂഎച്ച്ഒയുടെ കൊവിഡ് കമ്മറ്റി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനത്തിന് ആവശ്യമായ മാനദണ്ഡങ്ങള്‍ പരിശോധിക്കുകയാണെന്ന് സംഘടനയുടെ ഒരു മെയില്‍ സന്ദേശം ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച ഘട്ടത്തില്‍ എത്തിയിട്ടില്ലെന്നും ഡബ്യൂഎച്ച്ഒ വ്യക്തമാക്കുന്നു.

2020 ജനുവരി 30-നാണ് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോകത്ത് പല രാജ്യങ്ങളിലും കൊവിഡ്-19 കേസുകളില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഹോങ്കോങ്ങില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതായി റിപോർട്ടുണ്ട്. ഒപ്പം, ഈ ആഴ്ച ചൈനയില്‍ 1,000 പുതിയ പ്രതിദിന കേസുകള്‍ രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it