തൊഴിലുറപ്പ് തൊഴിലാളികള്ക്ക് 5000 രൂപ വീതം ഗ്രാന്റായി സര്ക്കാര് അനുവദിക്കണം: വിഡി സതീശന്

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്ക്ക് നിയമാനുസൃതമായ 100 ദിവസത്തേയും പട്ടികവര്ഗ്ഗ വിഭാഗം തൊഴിലാളികള്ക്ക് 200 ദിവസത്തേയും തൊഴില് നല്കണമെന്നും ഓണക്കാലത്ത് രജിസ്റ്റര് ചെയ്ത എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്ക്കും 5000 രൂപ വീതം സര്ക്കാര് ഗ്രാന്റായി നല്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. കര്ഷകത്തൊഴിലാളികളുടെ വേതനം തൊഴിലുറപ്പു തൊഴിലാളികള്ക്കും നല്കണമെന്നും ഇ.എസ്.ഐ.പദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലുറപ്പു തൊഴിലാളി കോണ്ഗ്രസ് (ഐ.എന്.ടി.യു.സി.) നേതൃത്വത്തില് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സെക്രട്ടേറിയേറ്റിന് മുന്നില് നിര്വ്വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പു തൊഴിലാളി കോണ്ഗ്രസ്സ് പ്രസിഡന്റ് വിആര് പ്രതാപന് അധ്യക്ഷത വഹിച്ചു.
എം വിന്സെന്റ് എം.എല്.എ, സിആര് മഹേഷ് എം.എല്.എ, വെളനാട് ശ്രീകണ്ഠന്, മലയം ശ്രീകണ്ഠന് നായര്, കെ എസ്സ് സേതുലക്ഷമി, ഡി അനിത, പുത്തന്പള്ളി നിസ്സാര്, ആര്എസ് വിമല് കുമാര്, ജോയി, അനി, വട്ടപ്പാറ സനല്, കരകുളം ശശി, എ എസ്സ് ചന്ദ്ര പ്രകാശ്, ജോണി ജോസ്, നിസാര് അഹമ്മദ് സംസാരിച്ചു.
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്
14 Aug 2022 2:14 PM GMTകണ്ണൂരില് ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT