Thejas Special

ഗ്വണ്ടാനമോയിൽ നടക്കുന്നതെന്ത്?; തടവുകാരനായിരുന്ന അബു സുബൈദ വരച്ച ചിത്രങ്ങൾ

2011 സെപ്തംബര്‍ 9 ന് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷം പിടിയിലായവരെ പാര്‍പ്പിച്ചിരുന്ന ഗ്വണ്ടാനമോ ബേയില്‍ നിന്ന് പുറത്തിറങ്ങിയ അബു സുബൈദ ഈ വർഷം വരച്ച ചിത്രങ്ങള്‍ ഗ്വണ്ടാനമോ ബേയിലെ തടവ് രീതികളെ കുറിച്ച് ലോകത്തിന് കാണിച്ചു കൊടുക്കുന്നു.

ഗ്വണ്ടാനമോയിൽ നടക്കുന്നതെന്ത്?; തടവുകാരനായിരുന്ന അബു സുബൈദ വരച്ച ചിത്രങ്ങൾ
X

വാഷിങ്ടൺ: ഗ്വണ്ടാനമോ ബേ, ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കുന്ന അമേരിക്കയുടെ കൈവശമുള്ള തടങ്കല്‍ പാളയമാണ്. ലോക പോലിസ് ചമയുന്ന അമേരിക്ക, പക്ഷേ തങ്ങളുടെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നിശബ്ദത പാലിക്കുന്നു. ഗ്വണ്ടാനമോയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് തടവുകാരനായിരുന്ന അബു സുബൈദ വരച്ച ചിത്രങ്ങൾ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.


2011 സെപ്തംബര്‍ 9 ന് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷം പിടിയിലായവരെ പാര്‍പ്പിച്ചിരുന്ന ഗ്വണ്ടാനമോ ബേയില്‍ നിന്ന് പുറത്തിറങ്ങിയ അബു സുബൈദ ഈ വർഷം വരച്ച ചിത്രങ്ങള്‍ ഗ്വണ്ടാനമോ ബേയിലെ തടവ് രീതികളെ കുറിച്ച് ലോകത്തിന് കാണിച്ചു കൊടുക്കുന്നു. 2011 സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം 2012 ൽ പാകിസ്താനിൽ നിന്നാണ് അൽ ഖ്വയ്ദ പ്രവർത്തകനായ അബു സുബൈദയെ പിടികൂടിയത്. സുബൈദയുടെ അഭിഭാഷകനും സെറ്റൺ ഹാൾ യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ പ്രൊഫസറുമായ മാർക്ക് ഡെൻ‌ബക്സും അദ്ദേഹത്തിന്‍റെ ചില വിദ്യാർഥികളും എഴുതിയ റിപോർട്ടിലാണ് ചിത്രീകരണം പുറത്തുവിട്ടത്. ന്യൂയോർക്ക് ടൈംസാണ് ആദ്യമായി ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.


2002 ൽ ഒരു സെൻട്രൽ ഇന്‍റലിജൻസ് ഏജൻസിയുടെ തടങ്കലായ "ബ്ലാക്ക് സൈറ്റിൽ" ഏങ്ങനെയാണ് തടവ് പുള്ളികള്‍ പീഡിപ്പിക്കപ്പെട്ടതെന്ന് സുബൈദയുടെ ഗ്രാഫിക് വിശദമായി ചിത്രീകരിക്കുന്നുവെന്ന് പ്രൊഫസറുമായ മാർക്ക് ഡെൻ‌ബക്സ് വിശദീകരിക്കുന്നു. എങ്ങനെയാണ് അമേരിക്ക പീഡിപ്പിക്കുന്നത്" എന്ന തലക്കെട്ടിലുള്ള റിപോർട്ടിൽ സുബൈദയും മറ്റുള്ളവരും സഹിച്ച തടവിനെക്കുറിച്ച് വിവരിക്കുന്നു.


ഭാവിയില്‍ അമേരിക്കയ്ക്കെതിരേ ഉണ്ടാകാനിടയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥരെ സഹായിക്കാനുമായിട്ടായിരുന്നു അമേരിക്ക ഇത്തരമൊരു പീഡന രീതി ഉണ്ടായക്കിയെടുത്തത്. 2001 സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം ബുഷ് ഭരണകൂടം ഈ പീഡന പദ്ധതിക്ക് അംഗീകാരം നല്‍കി. യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്കായി ഒരു പരീക്ഷണ പീഡന പരിപാടിക്ക് പിന്നിൽ മുൻ സി‌ഐ‌എ മനശാസ്ത്രജ്ഞൻ ജോൺ ബ്രൂസ് ജെസ്സനും മറ്റൊരു മുൻ സിഐഎ മനശാസ്ത്രജ്ഞൻ ജെയിംസ് എൽമർ മിച്ചലുമാണെന്ന് ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.


അബു സുബൈദയ്ക്കെതിരേ യുഎസ് സർക്കാർ പ്രോസിക്യൂട്ടർമാർ ഉയർത്തിയ ആരോപണങ്ങൾ ഇവയായിരുന്നു. വിദേശത്തുള്ള അൽ ഖ്വയ്ദ പ്രവർത്തകർക്ക് അമേരിക്കയിലെ പ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. അക്കാലത്ത് അൽ ഖ്വയ്ദയുടെ രണ്ടാമത്തെ കമാൻഡറുമായി അടുത്ത് ഇടപഴകി. സെപ്റ്റംബർ 11 ആക്രമണത്തിന്റെ ആസൂത്രണത്തിൽ സജീവമായ പങ്കുവഹിച്ചു. എന്നാല്‍ ഈ ആരോപണങ്ങളൊന്നും തെളിയിക്കാന്‍ അമേരിക്കന്‍ ഇന്‍റിലിജന്‍സിന് കഴിഞ്ഞിട്ടില്ല.

Next Story

RELATED STORIES

Share it