ധീരതയ്ക്ക് പ്രമോഷന്‍; ഫൈറ്റര്‍ പൈലറ്റ് അഭിനന്ദന്‍ ഇനി ഗ്രൂപ്പ് ക്യാപ്റ്റന്‍
പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യ പാക് അധീന കശ്മീരിലേക്ക് ഇരച്ചുകയറി വ്യോമാക്രമണം നടത്തിയത്
ഇന്ത്യ വായുസേനാ വൈമാനികന്റെ ധീരതെയെ തേടി ഒടുവില്‍ പ്രമോഷനെത്തി. പാക്അധീന കശ്മീരിലെ ബാലാക്കോട്ടില്‍ സൈനിക താവളത്തില്‍ വ്യാമാക്രമണം നടത്തുന്നതിനിടെ വിമാനം തകര്‍ന്ന് പാക് സൈനികരുടെ പിടിയിലായി പിന്നീട് മോചിപ്പിക്കപ്പെട്ട അഭിനന്ദന്‍ വര്‍ദ്ധമാന് ബഹുമതിയോടെ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനകയറ്റം. ഇന്ത്യന്‍ വ്യോമ സേനയുടെ ഫൈറ്റര്‍ പൈലറ്റായ അഭിനന്ദന്‍ 2019 ഫെബ്രുവരി 27 ബാലക്കോട്ടിലെ പാക്കിസ്ഥാന്‍ സൈനിക താവളത്തിന് നേരെ നിയന്ത്രണ രേഖ മറികടന്ന് ചെന്ന് വ്യോമാക്രമണം നടത്തിയിരുന്നു. പാകിസ്ഥാന്റെ എഫ് -16 യുദ്ധവിമാനത്തെ മിഗ്-21 വിമാനം കൊണ്ട് ആക്രമിച്ച് വീഴ്ത്തുകയും ചെയ്തു.
മിഗ് -21 കൊണ്ട് അതിനേക്കാള്‍ പ്രഹര ശേഷിയുള്ള എഫ് -16 വീഴ്ത്തിയത് ഇന്ത്യയില്‍ ആദ്യത്തെ സംഭവമാണ്. ഈ സേവനം മുന്‍ നിര്‍ത്തി സ്ഥാനക്കയറ്റം. പാക് താവളം ആക്രമിക്കുന്നതിനിടെ വിമാനം വെടിവച്ച് വീഴ്ത്തപ്പെട്ടതിനെ തുടര്‍ന്ന അഭിനന്ദന്‍ പാക് സൈനികരുടെ പിടിയിലായിരുന്നു. തുടര്‍ന്ന അന്താരാഷ്ട്ര യുദ്ധമര്യാദയുടെ ഭാഗമായി പാകിസ്താന്‍ അദ്ദേഹത്തെ മോചിപ്പിച്ച് വാഗാ അതിര്‍ത്തിയില്‍ വച്ച് ഇന്ത്യക്ക് കൈമാറി. പാക് സേനയുടെ പിടിയിലായ അവസരത്തിലും ധീരതയോടെ തല ഉയര്‍ത്തിപ്പിടിച്ചു തന്നെയായിരുന്നു അഭിനന്ദന്‍ പെരുമാറിയിരുന്നത്. അദ്ദേഹത്തിന്റെ ആനിലപാട് രാജ്യത്തെ സൈനികര്‍ക്ക് പ്രചോദനമായിരുന്നു. ഈ ധീരതയ്ക്ക് 2019 ല്‍ അദ്ദേഹത്തിന് രാജ്യം ശൗര്യ ചക്ര സമ്മാനിച്ചിരുന്നു.
ഇപ്പോള്‍ ഗ്രൂപ്പ് കമാന്ററായി പ്രമോഷന്‍ ലഭിച്ച അഭിനന്ദന്‍ ഏറെ സന്തോമുണ്ടെന്ന് പറഞ്ഞു.ബാലാക്കോട്ട് ആക്രമണസമയത്തെ അദ്ദേഹത്തിന്റെ വ്യോസേനാ യൂനിറ്റായ 51 സ്‌കോഡ്രണും പ്രത്യേക ബഹുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണം അന്താരാഷ്ട്ര മര്യാദ ലംഘിച്ചതാണെന്ന് പാകിസ്താന്‍ അന്ന് ആരോപിച്ചിരുന്നു.
പകരത്തിന് പകരമെന്നോണം ഇന്ത്യ അതിര്‍ത്തിയിലേക്ക് കടന്നു കയറിയ പാക് മ്യോമസേനാ വിമാനങ്ങള്‍ ജനവാസമില്ലാത്ത പ്രദേശങ്ങളില്‍ ബോംബിടുകയും ചെയ്തു. തങ്ങളുടെ വായു സേന ഇന്ത്യയില്‍ എവിടെയും ആക്രമണം നടത്താന്‍ ശേഷിയുള്ളവരാണെന്ന്കാണിക്കാനാണ് ഇത്തരത്തില്‍ അതിര്‍ത്തി ലംഘിച്ചതെന്നും ജനങ്ങളെ ആക്രമിക്കുക ലക്ഷ്യമല്ലായിരുന്നു വെന്നും പാകിസ്താന്‍ വീരവാദവും മുഴക്കി. കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യ പാക് അധീന കശ്മീരിലേക്ക് ഇരച്ചുകയറി വ്യോമാക്രമണം നടത്തിയിരുന്നത്.
RELATED STORIES
ആര്എസ്എസ് വലിയ സംഘടനയെന്ന് ഷംസീര്; എഡിജിപി നേതാക്കളെ കണ്ടതില്...
9 Sep 2024 5:18 PM GMTഎഡിജിപി - ആര് എസ് എസ് നേതാവ് രഹസ്യചര്ച്ച; മൂന്നാമന്റെ പേര് കേരളത്തെ...
9 Sep 2024 1:23 PM GMTമലപ്പുറം ജില്ലയെ ക്രിമിനല് തലസ്ഥാനമാക്കാനുള്ള ആര്എസ്എസ്-പിണറായി...
9 Sep 2024 12:55 PM GMTകേരളത്തെ വര്ഗീയവല്ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ...
9 Sep 2024 12:40 PM GMTഎഡിജിപിയെ നില നിര്ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്വര്...
9 Sep 2024 10:57 AM GMTകൊല്ക്കത്ത ബലാല്സംഗ കൊലപാതകം; നിര്ണായക രേഖ കാണാതായതില്...
9 Sep 2024 10:53 AM GMT