- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിൽ രണ്ടുമാസത്തിനിടെ കൊന്നൊടുക്കിയത് 1200 കാട്ടുപന്നികളെ; കാട്ടുപന്നി ക്ഷുദ്രജീവിയോ?
മനുഷ്യ-വന്യജീവി സംഘർഷം ഏറിയും കുറഞ്ഞും ഭൂമിയിൽ നടക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായി അതിനെ കാണുവാൻ ഈ ആധുനിക കാലത്തും മനുഷ്യ സമൂഹത്തിനോ ഭരണകൂടത്തിനോ സാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് വനംമന്ത്രിയുടെ പ്രസ്താവന.
കോഴിക്കോട്: കാട്ടുപന്നികൾ വിള നശിപ്പിക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതും ഇന്ന് നിരന്തരം നാം കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. മലയോര മേഖലയിലെ ചെറുകിട കർഷകരെയാണ് കാട്ടുപന്നിയുടെ ആക്രമണം അത്രയേറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കേരളത്തിൽ രണ്ടുമാസത്തിനിടയിൽ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ എംപാനൽഡ് ചെയ്ത കർഷകർ 1200 എണ്ണത്തെയാണ് വകവരുത്തിയിരിക്കുന്നത്. എന്നിട്ടും ശല്യം രൂക്ഷമായി തുടരുന്നതിനാലാണ് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.
കാട്ടിൽ നിന്ന് മനുഷ്യൻ പുറത്തെത്തിയ കാലം മുതൽക്കുതന്നെ മനുഷ്യ-വന്യജീവി സംഘർഷം ഏറിയും കുറഞ്ഞും ഭൂമിയിൽ നടക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായി അതിനെ കാണുവാൻ ഈ ആധുനിക കാലത്തും മനുഷ്യ സമൂഹത്തിനോ ഭരണകൂടത്തിനോ സാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് വനംമന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ രണ്ട് മാസത്തിനിടെ 1200ഓളം കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. എന്നാൽ അത് കൊണ്ടൊന്നും പ്രശ്നം അവസാനിക്കുന്നില്ല. ദിനംപ്രതി ഒട്ടും പ്രതീക്ഷിക്കാത്ത നഗര മേഖലകളിൽ കൂടി കാട്ടു പന്നികൾ വന്ന് മനുഷ്യരെ ആക്രമിക്കുന്ന കാഴ്ചയാണ് കാണുന്നത് - മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
അഞ്ചുവർഷത്തിനുള്ളിൽ കൃഷിനാശം വരുത്തിയ 10,335 സംഭവമുണ്ടായെന്നും വനംവകുപ്പ് 5.54 കോടി രൂപ കർഷകർക്ക് നഷ്ടപരിഹാരമായി നൽകിയെന്നും നാലുപേർ മരിച്ചെന്നുമുള്ള കണക്കുകൾ നിരത്തിയാണ് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിക്കാനൊരുങ്ങുന്നത്. വനംമന്ത്രി എ കെ ശശീന്ദ്രൻ 22-ന് കേന്ദ്ര വനം-വന്യജീവി വകുപ്പ് മന്ത്രി ഭൂപേന്ദ്രയാദവിനെ കാണും.
കാട്ടുപന്നിയുടെ ആക്രമണത്തിനെ കുറിച്ച് കേരള വനം ഗവേഷണ കേന്ദ്രം സീനിയർ സൈന്റിസ്റ്റ് ഡോ. ടി വി സജീവ് പറയുന്നത് ഇങ്ങനെ:
പണ്ട് കാലത്ത് കേരളത്തിൽ തന്നെ നായ്ക്കൾ അലഞ്ഞു നടക്കുന്ന പോലെ പന്നികളുണ്ടായിരുന്നു. അവരായിരുന്നു പ്രധാനപ്പെട്ട വേസ്റ്റ് മാനേജ്മെന്റ് സംവിധാനമായി പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് മൂന്ന് തരം പന്നികളാണുണ്ടായത്. വീടുകളിൽ വളർത്തുന്ന പന്നികൾ, കാട്ടുപന്നികൾ, നിരത്തുകളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പന്നികൾ എന്നിവയായിരുന്നു. ഒരൊറ്റ സ്പീഷീസ് ആയതുകൊണ്ട് തന്നെ ഇവ അങ്ങോട്ടും ഇങ്ങോടും ഇണചേർന്നിരുന്നു. പക്ഷേ കാട്ടുപന്നികൾ വളരെ അക്രമാസക്തരാണ്. മറ്റു രണ്ട് വിഭാഗങ്ങൾ അക്രമാസക്തരല്ല.
അലഞ്ഞു തിരിഞ്ഞു നടക്കുന്നവ പൂർണമായും ഇല്ലാതായി. തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ മാത്രമേ ഇവയെ ഇപ്പോൾ കാണാനാകൂ. കാട്ടിലെ പന്നികൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നവയുടെ ഇടത്തിലേക്ക് വരികയാണ് ചെയ്തത്. കാടുകളോട് ചേർന്ന് ധാരാളം ഫാമുകൾ തുടങ്ങിയിട്ടുണ്ട്, കോഴി ഫാമുകൾ വന്നതോടെ ധാരാളം ഭക്ഷണം കാടിന് വെളിയിൽത്തന്നെ ലഭിച്ചുതുടങ്ങി. കാട്ടിൽ നിന്നു വരുന്ന പന്നികൾ തിരിച്ചുപോകാതെ നാട്ടിൽ തന്നെ സ്ഥിരതാമസമാക്കി. റബറിന്റെ പൈസ കുറഞ്ഞതോടുകൂടി ഇത്തരം തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടാതാവുകയും ഇത്തരം മേഖലകൾ അവർ അവരുടെ ആവാസവ്യവസ്ഥയായി ഉപയോഗിക്കാൻ തുടങ്ങി.
പന്നി പെട്ടെന്ന് പെറ്റുപെരുകുന്ന ജീവിയാണ്, അതുകൊണ്ട് തന്നെ ഭക്ഷണ ലഭ്യത കൂടുന്നതനുസരിച്ച് അതിന്റെ എണ്ണവും വർധിക്കും. ഇതാണ് യഥാർത്ഥത്തിൽ മനുഷ്യരും-കാട്ടുപന്നികളുമായുള്ള നിരന്തര സംഘർഷങ്ങളിലേക്ക് എത്തിച്ചത്. 1972-ലെ വന്യജീവി സംരക്ഷ നിയമം വന്നതോടുകൂടിയാണ് കാട്ടുപന്നികളെ നായാടി ജീവിച്ചിരുന്ന ആദിവാസികൾക്ക് അതിനുള്ള അവകാശം ഇല്ലാതെയായത്. വനത്തിനകത്ത് ജീവിക്കുന്നവർക്ക് അതിനെ പിടിക്കുവാനുള്ള അവകാശം നൽകാവുന്നതാണ്.
അതുപോലെ വനത്തിന് പുറത്ത് ജീവിക്കുന്നവർക്ക് അത്തരം സംവിധാനം ഒരുക്കാൻ സർക്കാരിന് കഴിയും. ഉദാഹരണത്തിന് പല രാജ്യങ്ങളിലും ചെയ്യുന്നത്, ഇവരുടെ ജനസംഖ്യ കൂടുന്നതിന് അനുസരിച്ച് ഒരു നിശ്ചിത കാലത്തേക്ക് വേട്ടയാടുവാനുള്ള അവകാശം കൊടുക്കുകയാണ് ചെയ്യാറുള്ളത്. അത് എല്ലാകാലത്തേക്കും കൊടുക്കുകയല്ല ചെയ്യുന്നത്, ജനസംഖ്യ നിയന്ത്രിക്കുന്നതോട് കൂടി ആ അവകാശം എടുത്തുകളയും. ഇപ്പോൾ വന്നിരിക്കുന്ന നിയമം അതിഭീകരമാണ്, പന്നിയെ വെടിവച്ചുകൊന്ന് മണ്ണെണ്ണ ഒഴിച്ച് കുഴിച്ചിടാനാണ് നിഷ്കർഷിക്കുന്നത്.
എന്നാൽ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് നേരത്തേ തന്നെ കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും നാലുകാര്യങ്ങളിൽ വിശദീകരണം തേടി കേന്ദ്ര വനംവകുപ്പ് കത്ത് തിരിച്ചയക്കുകയായിരുന്നു. മറുപടിയോടൊപ്പമാണ് കണക്കുകൂടിവെച്ച് വീണ്ടും കേന്ദ്രത്തെ സമീപിക്കുന്നത്. ജാഗ്രതാസമിതികൾ ചേർന്ന് എംപാനൽഡ് ചെയ്ത കർഷകർക്ക് ഇപ്പോൾ വെടിവെച്ചുകൊല്ലാമെങ്കിലും വനംവകുപ്പിനെ അറിയിച്ച് മഹസർ തയ്യാറാക്കുകയും അവരുടെ അനുമതിയോടെ മറവുചെയ്യുകയും വേണം.
തോക്കുപയോഗിക്കാൻ ലൈസൻസ് ഉള്ളവർക്കേ വെടിവെക്കാൻ അനുമതിയുള്ളൂ. കടുത്ത നിയമമായതിനാൽ പലരും വെടിവെച്ചുകൊല്ലാൻ മടിക്കുന്നു. 1972-ലെ വന്യജീവി സംരക്ഷണനിയമത്തിലെ പട്ടിക മൂന്നിൽനിന്ന് പട്ടിക അഞ്ചിലേക്കുമാറ്റി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ കർഷകർക്ക് നടപടിക്രമങ്ങളില്ലാതെ വെടിവെച്ചുകൊല്ലാം എന്നാണ് കേരളത്തിന്റെ വാദം.
RELATED STORIES
മുകുന്ദന് സി മേനോന് ഓര്‍മയായിട്ട് 19 വര്‍ഷം
12 Dec 2024 5:47 AM GMTമുകുന്ദന് സി മേനോന്: ഒളിമങ്ങാത്ത ഓര്‍മകള്‍
12 Dec 2024 3:53 AM GMTബാബരി മസ്ജിദ്: ഒരു രാഷ്ട്രത്തിൻ്റെ തോരാത്ത കണ്ണുനീർ
6 Dec 2024 2:28 AM GMTസായ്ബാബയെ ഭരണകൂടം കൊന്നതാണ്
13 Oct 2024 1:36 PM GMTമാധ്യമപ്രവര്‍ത്തനം ഇന്നൊരു അപകടകരമായ ജോലിയാണ്....
3 May 2024 10:07 AM GMTരാജ്യം അനീതിയെ ആഘോഷിക്കുമ്പോള്‍
22 Jan 2024 2:36 PM GMT