കട്ട ധോണി ഫാനാണോ ? മൂക്ക് മുട്ടെ തിന്നാം... വരു ഇൗ ഹോട്ടലിലേക്ക്
BY SHN12 Jun 2019 2:14 PM GMT
X
SHN12 Jun 2019 2:14 PM GMT
മൂക്ക് മുട്ടെ തിന്നിട്ട് പണമൊന്നും നല്‍കാതെ കൈയ്യുംവീശി പോരാനാഗ്രഹമുണ്ടെങ്കില് ഈ ഹോട്ടലിലേക്ക് പോന്നോളു. പക്ഷേ ഒരു നിബന്ധന മാത്രമേ ഉള്ളു. നല്ല കട്ട 'ധോണി' ഫാന്‍ ആകണം നിങ്ങള്‍. എങ്കില്‍, മാത്രമേ പശ്ചിമബംഗാളിലെ അലിപുര്‍ദൗറിലെ ശംഭു ബോസിന്റെ 'എംഎസ് ധോണി' ഹോട്ടലില്‍ നിന്നും വയറുനിറയെ ഫ്രീയായി ഭക്ഷണം കഴിക്കാനൊക്കു. രണ്ടുവര്‍ഷമായി ശംഭു ബോസിന്റെ ഹോട്ടലില്‍ ധോണി ഫാന്‍സിനുള്ള ഈ സൗജന്യ സ്കീം തുടങ്ങിയിട്ട്. ഇപ്പോഴും ധോണി ഫാനുകാര് മൂക്ക് മുട്ടെ ഭക്ഷിക്കാനായി ശംഭു ബോസിനെ തിരഞ്ഞെത്താറുണ്ട്. ധോണിയോടുള്ള ഇദ്ദേഹത്തിന്റെ ആരാധനയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. തനിക്ക് ധോണിയെ അത്രയും ഇഷ്ടമാണ്. അദ്ദേഹം തനിക്ക് പ്രചോദനമാണെന്നുമാണ് ശംഭു പറയുന്നത്. ധോണിയുടെ വിവിധ ചിത്രങ്ങള്‍ പതിച്ച ഹോട്ടലില്‍ ബംഗാളി വിഭവങ്ങളാണ് അധികവും വിളമ്പുന്നത്. ഒരിക്കല്‍ തന്റെ കടയുടെ ഖ്യാതി കേട്ടറിഞ്ഞ് സാക്ഷാല്‍ ധോണിയെത്തുമെന്നുള്ള കാത്തിരിപ്പിലാണ് ശംഭു ബോസ്. തന്റെ സ്വപ്നം ഒരിക്കല്‍ പൂവണിയും. താന്‍ ഒരിക്കല്‍ അദ്ദേഹത്തെ ഇവിടേക്ക് ക്ഷണിക്കും. അന്ന് അദ്ദേഹത്തിന് കഴിക്കാന്‍ ബാട്ട് മച്ച് (ചോറും മീന്‍കറിയും) നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT