ചിരട്ട വലിച്ചെറിഞ്ഞവര്‍ ഖേദിക്കും; നഷ്ടപ്പെടുത്തിയത് 3000 രൂപ

ചിരട്ട വലിച്ചെറിഞ്ഞവര്‍  ഖേദിക്കും; നഷ്ടപ്പെടുത്തിയത് 3000 രൂപ

അടുക്കളപ്പുറത്ത് കൂട്ടികിടക്കുന്ന പഴയ ചിരട്ടയല്ല ആമസോണിലെ ചിരട്ട. അതങ്ങ് ഇന്റര്‍നാഷണലായി നാച്വറല്‍ കൊക്കനട്ട് ഷെല്‍ കപ്പായി. പേര് ഫാഷനായതോടെ വിലയും കൂടി. വിലയെന്നു പറഞ്ഞാല്‍ കണ്ണുതള്ളുന്ന വില. 3000 രൂപ. ഈ കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണിലാണ് ചിരട്ട വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. സെഞ്ചുറി നോവല്‍റ്റിയാണ് ചിരട്ട ആമസോണിലെത്തിച്ചത്. 55ശതമാനം വിലക്കിഴിവും ചിരട്ടയ്ക്കുണ്ട്. ഇതുപ്രകാരം 1365രൂപയ്ക്ക് ചിരട്ട ആമസോണില്‍ നിന്നും വാങ്ങാം. നാലര ഔണ്‍സ് ദൃവ്യം കൊള്ളും. പൊട്ടാനിടയുണ്ടായതിനാല്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ആമസോണില്‍ ചിരട്ട വില്‍പ്പനയ്ക്കുവച്ച വാര്‍ത്ത പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ രസകരമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. തേങ്ങയുടെ വില കമന്റു ചെയ്തു ചില മലയാളികള്‍ ആമസോണിലെത്തി. 15രൂപയ്ക്ക് തേങ്ങ കിട്ടുമെന്ന് ചിലര്‍. വീട്ടില്‍ കൂട്ടികിടക്കുന്ന ചിരട്ട ആമസോണിലെത്തിക്കാന്‍ തയ്യാറാണെന്ന് മറ്റുചിലര്‍. ജോലി രാജിവച്ച് ചിരട്ട ബിസിനസില്‍ ഇറങ്ങിയെന്ന് ഒരു കൂട്ടര്‍. 'നാച്വറല്‍ കോക്കനട്ട് ഷെല്‍ കപ്പോ....വല്യ ഡക്കറേഷനൊന്നും വേണ്ട 'ചിരട്ട' അത് മതിയെന്നാണ് ഒരു മലയാളിയുടെ കമന്റ്.

shanu

shanu

Our Contributor help bring you the latest article around you


RELATED STORIES

Share it
Top