News

മൃതശരീരങ്ങളോട് ബിജെപി ഭരണകൂടം കാണിക്കുന്ന മാന്യതയെങ്കിലും കേരളം കാണിക്കണം: ശൈഖ് മുഹമ്മദ് കാരകുന്ന്

മൃതശരീരങ്ങളോട് ബിജെപി ഭരണകൂടം കാണിക്കുന്ന മാന്യതയെങ്കിലും കേരളം കാണിക്കണം: ശൈഖ് മുഹമ്മദ് കാരകുന്ന്
X

കോഴിക്കോട്: മൃതശരീരങ്ങളോട് കര്‍ണാടകയിലെ ബിജെപി ഭരണകൂടം കാണിക്കുന്ന മാന്യതയെങ്കിലും കേരളം കാണിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന്.

ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം കുളിപ്പിക്കാനും ബന്ധുക്കള്‍ക്ക് തന്നെ മറവ് ചെയ്യാനും അനുവാദമുണ്ട്. എന്നാല്‍ കേരളത്തില്‍ മോര്‍ച്ചറിയിലേക്ക് നീക്കുന്നതിന് മുമ്പ് ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍ക്ക് മതമനുശാസിക്കും വിധം മാലിന്യം വൃത്തിയാക്കാനും കുളിപ്പിക്കാനും അനുവാദം നല്‍കണമെന്ന് വിശ്വാസികള്‍ കൂട്ടായി ആവശ്യപ്പെട്ടിട്ടും ഭരണംകൂടം അനുവാദം നിഷേധിച്ചിരിക്കുകയാണ്.

മുസ്‌ലിംകള്‍ ആറടി ആഴമുള്ള ഖബറുകളിലാണ് മൃതശരീരം മറവ് ചെയ്യാറുള്ളത്. അപ്പോള്‍ മൃതശരീരം ഇറക്കി വെക്കാന്‍ കഴിയുമെന്നും കേരള ഗവണ്‍മെന്റ് പറയുന്നപോലെ, വളരെ ആഴമുള്ള കുഴിയെടുക്കുകയാണെങ്കില്‍ കുഴിയിലേക്ക് ഇറക്കി വെക്കാന്‍ കഴിയാത്തതിനാല്‍ മുകളില്‍ നിന്ന് താഴോട്ട് ഇടേണ്ടി വരുന്നത് മൃതദേഹത്തോട് കാണിക്കുന്ന ക്രൂരതയും അനാദരവാകുമെന്നും ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശൈഖ് മുഹമ്മദ് കാരകുന്നിന്റെ പ്രതികരണം.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തിനെതിരെ മതസംഘടന നേതാക്കളില്‍ നിന്ന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.


മൃതശരീരങ്ങളോട് ബി.ജെ.പി.ഭരണകൂടം കാണിക്കുന്ന മാന്യതയെങ്കിലും കാണിക്കുക. ബി.ജെ.പി.ഭരിക്കുന്ന കർണാടകയിൽ കോവിഡ് ബാധിച്ച്...

Posted by Shaikh Muhammed Karakunnu on Sunday, October 25, 2020

Next Story

RELATED STORIES

Share it