News

എല്ലാ ജനങ്ങൾക്കും സൗജന്യ കൊവിഡ്​ വാക്​സിൻ നൽകുമെന്ന്​ കേ​ന്ദ്രമന്ത്രി

എല്ലാ ജനങ്ങൾക്കും സൗജന്യ കൊവിഡ്​ വാക്​സിൻ നൽകുമെന്ന്​ കേ​ന്ദ്രമന്ത്രി
X

ഭുവനേശ്വർ: ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും സൗജന്യ കൊവിഡ്​ വാക്​സിൻ നൽകുമെന്ന്​ കേന്ദ്രമന്ത്രി പ്രതാപ്​ സാരംഗി. എല്ലാവർക്കും സൗജന്യമായി വാക്​സിൻ വിതരണം ചെയ്യുമെന്ന്​ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്​. ഒരാൾക്ക്​ 500 രൂപയായിരിക്കും വാക്​സിൻ വിതരണത്തിന്​ ചെലവ്​ വരികയെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന ബാലസോർ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.

നേരത്തെ ബിഹാറിൽ അധികാരത്തിലെത്തിയാൽ സൗജന്യമായി കൊവിഡ്​ വാക്​സിൻ വിതരണം ചെയ്യുമെന്ന്​ ബി.ജെ.പി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. ഇതിനെതി​രെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. മറ്റ്​ സംസ്ഥാനങ്ങൾ പാകിസ്​താനിലോ ബംഗ്ലാദേശിലോ ആണോയെന്ന ചോദ്യവുമായി പല പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തുകയും ചെയ്​തിരുന്നു.

തമിഴ്​നാട്​, മധ്യപ്രദേശ്​, അസം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും വാക്​സിൻ സൗജന്യമായി നലകുമെന്ന്​ അറിയിച്ചിരുന്നു. രാജ്യം മുഴുവൻ വാക്​സിൻ സൗജന്യമായി നൽകണമെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it