News

കൊവിഡ് 19: പെന്‍ഷന്‍ വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് 19: പെന്‍ഷന്‍ വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: കൊവിഡ് 19ന്റെയും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ജീവനക്കാരുടെ പെന്‍ഷന്‍ കുറയ്ക്കാനോ നിര്‍ത്തലാക്കാനോ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പെന്‍ഷന്‍ തുക വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കുന്നതായി നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് പെന്‍ഷന്‍കാര്‍ക്കിടയില്‍ ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശദീകരണമായി സര്‍ക്കാര്‍ നേരിട്ട് രംഗത്തുവന്നത്.

പെന്‍ഷന്‍ കുറവു വരുത്തുന്നതു സംബന്ധിച്ച് യാതൊരു നിര്‍ദേശവും നിലവിലില്ലെന്ന് കേന്ദ്ര പേഴ്‌സണല്‍, പൊതു പരാതി പരിഹാര, പെന്‍ഷന്‍ മന്ത്രാലയം അറിയിച്ചു. പെന്‍ഷന്‍കാരുടെ ക്ഷേമത്തിനും സൗഖ്യത്തിനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Next Story

RELATED STORIES

Share it