കൂടുതല്‍ ഡിജിറ്റലാവുക; കൊവിഡാനന്തര കാലത്തെ കുറിച്ച് ചന്ദ്രബാബു നായിഡു

അമരാവതി: കൊറോണ വാറസ് ബാധ ഇല്ലാതായാലും അറിവിനെയും സാങ്കേതികവിദ്യയെയും തമ്മില്‍ ബന്ധിപ്പിച്ച് സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കു മാത്രമേ രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാനാവൂ എന്ന് ചന്ദ്രബാബു നായിഡു.
തെലുങ്കുദേശം പാര്‍ട്ടിയുമായി ബന്ധപ്പെട്ട ലോകത്താകമാനമുള്ള എന്‍ആര്‍ഐ വ്യവസായികളുമായി വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസാരിക്കുകയായിരുന്നു നായിഡു. സാധാരണ ജീവിതത്തിലും വെര്‍ച്വല്‍ ജോലിയും ഡിജിറ്റല്‍ ജീവിതവും സന്നിവേശിപ്പിച്ചുകൊണ്ടുമാത്രമേ കൊറോണയെ പ്രതിരോധിക്കാനാവൂ. മറ്റ് സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഇതേ മാതൃകയിലേക്ക് മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎസ്, ആസ്‌ത്രേലിയ, ബെഹ്‌റിന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നായി 1000ത്തോളം പേര്‍ വീഡിയോ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ നായിഡു പ്രതിനിധികളോട് ആഹ്വാനം ചെയ്തു.
ഡിജിറ്റല്‍ പണം കടലാസ്സു പണത്തേക്കാള്‍ കുറവ് ചെലവു വരുന്നതാണ്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണം. വീടുകളില്‍ നേരിട്ട് സാധനങ്ങളെത്തിക്കുന്ന സംവിധാനത്തിന് പ്രാധാന്യം നല്‍കണം.
ലോകത്തെ പ്രധാന പല വിദഗ്ധരുമായി താന്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് നായിഡു പറഞ്ഞു. 2000 പേര്‍ ദിനം പ്രതി മരിച്ചുകൊണ്ടിരിക്കുന്ന വികസിത രാജ്യമായ അമേരിക്കക്കുപോലും പിടിച്ചുനില്‍ക്കാനാവുന്നില്ലെന്ന് നായിഡു ആശങ്കപ്പെട്ടു.
RELATED STORIES
കശ്മീര്‍ പോസ്റ്റ് വിവാദം: ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി കെ ടി...
14 Aug 2022 6:06 AM GMTനെഹ്രുവിനെ തള്ളി, സവര്‍ക്കറെ ഉള്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാരിന്റെ...
14 Aug 2022 5:54 AM GMT'സാമ്പത്തിക ലോകത്തിന് മായാത്ത സംഭാവനകള്‍ നല്കിയ വ്യക്തി'; രാകേഷ്...
14 Aug 2022 5:10 AM GMTരാകേഷ് ജുന്‍ജുന്‍വാല അഥവാ ദലാല്‍ സ്ട്രീറ്റിലെ കാളക്കൂറ്റന്!
14 Aug 2022 4:56 AM GMTപ്രമുഖ ഓഹരിവ്യാപാരി രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു
14 Aug 2022 4:08 AM GMTകര്‍ണാടകയില്‍ കുടുംബകോടതിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
14 Aug 2022 3:58 AM GMT