News

മുസ്‌ലിംകളെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍

മുസ്‌ലിംകളെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍
X

മുംബൈ: കൊവിഡ് വ്യാപനകാലത്ത് കാലത്ത് നിരന്തരം ആക്രമിക്കപ്പെടുന്ന മുസ്‌ലിംകളെ പിന്തുണച്ച് സംസാരിച്ച ബോളിവുഡ് നടന്‍ അജാസ് ഖാനെ മുംബൈയില്‍ പോലിസ് അറസ്റ്റ് ചെയ്തു.

'ഒരു ഉറുമ്പ് മരിക്കുകയാണെങ്കില്‍, ഒരു മുസ്‌ലിമാണ് ഉത്തരവാദി, ആന മരിച്ചാല്‍ ഒരു മുസ്‌ലിം ഉത്തരവാദിയാണ്. ദില്ലിയില്‍ ഭൂകമ്പമുണ്ടെങ്കില്‍ ഒരു മുസ്‌ലിമാണ് ഉത്തരവാദി. ഏത് സംഭവത്തിനും ഒരു മുസ്‌ലിം ഉത്തരവാദിയാണ്. ഈ ഗൂഢാലോചനയ്ക്ക് ഉത്തരവാദികള്‍ ആരാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 'ഖാന്‍ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ച തത്സമയ വീഡിയോയില്‍ പറയുന്നു.

മഹാരാഷ്ട്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ആദിത്യ താക്കറെയും രാജ്യത്തെ മുസ്‌ലിംകളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമാണ് ബിജെപിയുടേത്. സാമുദായിക രാഷ്ട്രീയം കളിച്ച് മഹാരാഷ്ട്രയുടെ അധികാരം ഉദ്ദവ് താക്കറെയില്‍ നിന്ന് തട്ടിയെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു- ആസൂത്രിതമല്ലാത്ത ലോക്ക് ഡൗണിനിടയില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ ബാന്ദ്രയില്‍ തെരുവിലിറക്കിയതിനു പിന്നില്‍ ബിജെപിയാണെന്നായിരുന്നു ഖാന്‍ ആരോപിച്ചത്.

ഐപിസി 153 എ, 117, 121 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

മുംബൈയില്‍ കുടുങ്ങിയ കുടിയേറ്റത്തൊഴിലാളികള്‍ക്ക് ഖാന്‍ ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.

Next Story

RELATED STORIES

Share it