News

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരമെന്ന് കെജ്രിവാള്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരമെന്ന് കെജ്രിവാള്‍
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്.

ഡോക്ടര്‍മാര്‍, ലാബ് ടെക്‌നീഷ്യന്‍, അറ്റന്റര്‍മാര്‍, ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ ജോലി ചെയ്യുന്നവര്‍ കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി മരിക്കുകയാണെങ്കില്‍ അവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തില്‍ മൊത്തം 60 സാനിറ്റേഷന്‍ മെഷീനുകള്‍ ഉപയോഗത്തിലുള്ളതായി കെജ്രിവാള്‍ പറഞ്ഞു.

ക്ലസ്റ്റര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

നഗരത്തില്‍ 71 പ്രദേശങ്ങള്‍ സോണുകളായി തിരിച്ച് അടച്ചുപൂട്ടിയിട്ടുണ്ട്. ഓരോ സോണിലും ഓരോരുത്തരും സ്വന്തം വീടുകളില്‍ തുടരണമെന്നും അയല്‍വീടുകളില്‍ സന്ദര്‍ശനം നടത്തരുതെന്നും കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it