News

ചൈനയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയിലേക്ക് തിരിച്ചുവിട്ടു

ചൈനയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള  റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയിലേക്ക് തിരിച്ചുവിട്ടു
X

ചെന്നൈ: ചൈനയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ശനിയാഴ്ച എത്തേണ്ടിയിരുന്ന 4 ലക്ഷം റാപിഡ് ടെസ്റ്റ് കിറ്റുകള്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തി സ്വന്തം രാജ്യത്തേക്ക് തിരിച്ചുവിട്ടതായി റിപോര്‍ട്ട്. കഴിഞ്ഞ ആഴ്ച തമിഴ്‌നാട്ടില്‍ കനത്ത തോതില്‍ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിലാണ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതും റാപിഡ് ടെസ്റ്റ് കിറ്റിന് ഓര്‍ഡര്‍ നല്‍കിയതും. കൂടുതല്‍ നേരമെടുക്കുന്ന പിസിആര്‍ ടെസ്റ്റിനു മുന്നോടിയായി റാപിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനിച്ചത്. അതിനായിരുന്നു 4 ലക്ഷം ടെസ്റ്റ് കിറ്റിന് ചൈനയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്.

തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ ഷണ്‍മുഖനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നിലവില്‍ തമിഴ്‌നാടിന്റെ കൈയില്‍ 15000 പിസിആര്‍ കിറ്റാണ് ഉള്ളത്.

അടുത്ത ചൈനീസ് സ്റ്റോക്ക് വരുമ്പോള്‍ 50,000 റാപിഡ് കിറ്റുകള്‍ നല്‍കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയിരുന്നു. അതിനു പുറമെ മറ്റൊരു 50,000 കൂടെ ലഭിക്കുമെന്നാണ് കരുതുന്നത്.

റാപിഡ് ടെസ്റ്റ് വഴി രോഗം കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിയില്ല. പക്ഷേ, 30 മിനിറ്റുകൊണ്ട് ചെയ്യാവുന്ന ഈ രീതി വഴി പ്രാഥമികമായി രോഗബാധ കണ്ടെത്താനാവും. പിന്നീട് പിസിആര്‍ ടെസ്റ്റ് വഴി ഉറപ്പുവരുത്തിയാല്‍ മതിയാവും.

Next Story

RELATED STORIES

Share it