News

ഏപ്രില്‍ 14നുള്ളില്‍ കൊവിഡ് ടെസ്റ്റിങ് ഇരട്ടിയിലധികമാക്കാന്‍ കേന്ദ്ര നിര്‍ദേശം

ഏപ്രില്‍ 14നുള്ളില്‍ കൊവിഡ് ടെസ്റ്റിങ് ഇരട്ടിയിലധികമാക്കാന്‍ കേന്ദ്ര നിര്‍ദേശം
X

ന്യൂഡല്‍ഹി: കൊറോണ ടെസ്റ്റിങ് ഏപ്രില്‍ 14നുളളില്‍ 2.5 ലക്ഷത്തിലേക്കെത്തിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കഴിയുന്നതിനു മുമ്പ് കൂടുതല്‍ ടെസ്റ്റിങ് നടത്തുകയാണ് ഉദ്ദേശ്യം. നിലവില്‍ 1 ലക്ഷം ടെസ്റ്റുകളാണ് ഇന്ത്യയില്‍ നടത്തിയിട്ടുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാരോട് നിര്‍ദേശിച്ചതാണ് ഇക്കാര്യം.

ഏപ്രില്‍ 14നു ശേഷവും വിവിധ തരത്തിലുള്ള യാത്രാ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സൂചിപ്പിച്ചു. ഏപ്രില്‍ 10നായിരിക്കും ഇതുസംബന്ധിച്ച തീരുമാനമെടുക്കുക.

ലോകത്തുതന്നെ ഏറ്റവും കുറവ് ടെസ്റ്റിങ്ങ് നടത്തിയ രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ രോഗവ്യാപനം തിരിച്ചറിയാന്‍ കഴിയാത്തതിനു പിന്നില്‍ ടെസ്റ്റിങ്ങിന്റെ കുറവാണെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ഇന്ന് ഐസിഎംആര്‍ പുറത്തുവിട്ട കണക്കുകള്‍ ഇന്ത്യയില്‍ സാമൂഹ്യവ്യാപനസൂചന നല്‍കുന്നതാണ്.

Next Story

RELATED STORIES

Share it