Kerala

പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചളവറ തറയത്തൊടി പരേതനായ രാധാകൃഷണന്റെ മകന്‍ രമേശ് (26) ആണ് മരിച്ചത്.

പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
X

ചെര്‍പ്പുളശ്ശേരി: പാലക്കാട്- പെരിന്തല്‍മണ്ണ സംസ്ഥാന പാതയില്‍ ചെര്‍പ്പുളശ്ശേരിക്കടുത്ത് മാങ്ങോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചളവറ തറയത്തൊടി പരേതനായ രാധാകൃഷണന്റെ മകന്‍ രമേശ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കയിലിയാട് പാലമണ്‍ പറമ്പില്‍ മനീഷ് (21) പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്.

ശനിയാഴ്ച വൈകീട്ട് നാലിനാണ് പാലക്കാടുനിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോയിരുന്ന ലോറിയും എതിര്‍ഭാഗത്തുനിന്നും യാത്രചെയ്തിരുന്ന ബൈക്കും കൂട്ടിയിടിച്ചത്. അപകടം നടന്നയുടന്‍ ബൈക്ക് യാത്രികരായ ഇരുവരെയും പെരിന്തല്‍ മണ്ണയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രമേഷ് രാത്രിയോടെ മരണപ്പെടുകയായിരുന്നു. രമേഷിന്റെ അമ്മ സുശീല. സഹോദരിമാര്‍: രമ്യ, രഞ്ജു.

Next Story

RELATED STORIES

Share it