കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിച്ച സീറ്റുകള്‍ കോണ്‍ഗ്രസ് വിട്ടുകൊടുക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്
യൂത്ത് കോണ്‍ഗ്രസിന് അഞ്ച് സീറ്റ് വേണം.അനിവാര്യര്‍ അല്ലാത്ത സിറ്റിംഗ് എം പി മാരെ വീണ്ടും മല്‍സരിപ്പിക്കരുതെന്നും ഡീന്‍ കുര്യാക്കോസ്.പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന തീരുമാനങ്ങള്‍ നേതൃത്വം അടിച്ചേല്‍പ്പിക്കരുത്. നിലവില്‍ സിറ്റിംഗ് എം പിമാര്‍ ഇല്ലാത്ത സീറ്റുകളുടെ പകുതി എങ്കിലും പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും നല്‍കണം.

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കുമായി നല്‍കണമെന്നും കൈപ്പത്തിചിഹ്നത്തില്‍ കോണ്‍ഗ്രസ് മല്‍സരിച്ച സീറ്റുകള്‍ വിട്ടുകൊടുക്കരുതെന്നും ആവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ്. അഞ്ചു സീറ്റ് യൂത്ത് കോണ്‍ഗ്രസിനു വേണമെന്ന് കൊച്ചിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.ഇത്തവണ പറഞ്ഞു പറ്റിക്കാന്‍ നോക്കണ്ട.യുവാക്കളെ തഴയുന്ന തീരുമാനം ഉണ്ടാകാന്‍ പാടില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ വിജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥികളെ അംഗീകരിക്കില്ല. ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന തീരുമാനങ്ങള്‍ നേതൃത്വം അടിച്ചേല്‍പ്പിക്കരുത്. നിലവില്‍ സിറ്റിംഗ് എം പിമാര്‍ ഇല്ലാത്ത സീറ്റുകളുടെ പകുതി എങ്കിലും പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും നല്‍കണം. അനിവാര്യര്‍ അല്ലാത്ത സിറ്റിംഗ് എം പി മാരെ വീണ്ടും മല്‍സരിപ്പിക്കരുതെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. അന്തരിച്ച എം ഐ ഷാനവാസിന്റെ മകളെ വയനാട് സീറ്റില്‍ മല്‍സരിപ്പിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാവരുത് എന്നായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ മറുപടി.
പ്രവര്‍ത്തകര്‍ക്ക് ബോധ്യം വരാത്ത ആരെ സ്ഥാനാര്‍ഥിയാക്കിയാലും യൂത്ത് കോണ്‍ഗ്രസ് എതിര്‍ക്കും. ദേശീയ നേതൃത്വം കൊണ്ട് വന്ന മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ സ്ഥാനാര്‍ഥി നിര്‍ണയം നടത്താവൂ. യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ അടങ്ങുന്ന റിപോര്‍ട്ട് ദേശീയ നേതൃത്വത്തിന് നല്‍കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഘടകകക്ഷികള്‍ സീറ്റുകള്‍ ചോദിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ അവര്‍ ചില യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടണമെന്നും ഡീന്‍കുര്യാക്കോസ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചേ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം എടുക്കാവൂ. സിറ്റിങ് എംഎല്‍എ മാരെ ലോക്്‌സഭയിലേക്ക് മല്‍സരിപ്പിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ലോക്്‌സഭയില്‍ ബി ജെ പിയേക്കാള്‍ ഒരു സീറ്റെങ്കിലും കോണ്‍ഗ്രസിന് കൂടുതല്‍ വേണമെന്ന ബോധ്യം ഉണ്ടാകണമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡീന്‍ കൂര്യക്കോസ് പറഞ്ഞു. കൈപ്പത്തി ചിഹ്നത്തില്‍ കഴിഞ്ഞ തവണ മല്‍സരിച്ച ഒരു സീറ്റ് പോലും ഘടകകക്ഷികള്‍ക്ക് വിട്ടു കൊടുക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ജോഷി കണ്ടത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വികാരമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMT